ഹിമാലയനു ശേഷം റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പുതിയ മോഡലായിരിക്കും റോയൽ എൻഫീൽഡ് 750. ബൈക്കിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരീക്ഷയോട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മിഡ്‌വെയിറ്റ് വിഭാഗത്തിൽ ഹാർലി, ട്രയംഫ് തുടങ്ങിയ നിർമാതാക്കളുടെ ബൈക്കുകളുമായി രാജ്യന്തര തലത്തിൽ ഏറ്റുമുട്ടാൻ ശേഷിയുള്ള ബൈക്കായിരിക്കുമിത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ കോൺടിനെന്റൽ ജിടിയിൽ പരീക്ഷണയോട്ടം നടത്തുന്ന എൻജിൻ ഘടിപ്പിക്കുന്ന ബൈക്കിന്റെ വിശദവിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും പുതിയത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക.
Engine: 750 CC
Expected Price: 3-4 Lakhs
Expected Launch Date: End 2017