സുസുക്കി ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കാൻ സാധ്യതയുള്ള ബൈക്കുകളിലൊന്നാണ് ജിഎസ്എക്സ് 250 (ജിക്സർ 250). സുസുക്കിയുടെ ജിഎസ്എക്സ്1000 എന്ന സൂപ്പർബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജിക്സർ 250 യുടെ ഡിസൈൻ . മഹീന്ദ്ര മോജോ, ഹോണ്ട സിബിആർ 250, കാവസാക്കി നിഞ്ച തുടങ്ങിയ ബൈക്കുകളുമായിട്ടായിരിക്കും സുസുക്കി ജിക്സർ 250 മത്സരിക്കുക. ജിക്സർ 150 ലഭിച്ച മികച്ച പ്രതികരണമാണ് 250 സിസി ബൈക്കിനെ പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് കരുതുന്നത്. 150 സിസി ജിക്സറിനെപ്പോലെ നേക്കഡ്, ഫെയേഡ് പതിപ്പുകൾ 250 സിസി ജിക്സറിനുണ്ടാകും.
Engine: 248 CC
Expected Price: 1.80-2.30 Lakhs
Expected Launch Date: End 2017