മാരുതി സുസുക്കി ജിപ്സിക്ക് പകരമെത്തുന്ന ചെറു എസ് യു വിയാണ് ജിംനി. ഓൺറോഡും ഓഫ്റോഡും ഒരുപോലെ ഇണങ്ങുന്ന ജിംനി ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലേയ്ക്കാണ് അങ്കത്തിനെത്തുന്നത്. 2017 അവസാനത്തിൽ കമ്പനി ചെറു എസ് യു വിയെ വിപണിയിലെത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള വാഹനങ്ങൾ നിർമിക്കുന്നത് ഇന്ത്യയിലായിരിക്കും. ബലേനൊയും മാരുതി ഉടൻ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്നിസും നിർമിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ജിംനിയുടെ നിർമാണം മാരുതിയുടെ ഗുജറാത്ത് നിർമാണ ശാലയിൽ 2017ൽ ആരംഭിക്കും.
Engine: - 1.1 L, 1.4 Boosterjet Petrol
Expected Price- 7-10 Lakhs
Expected Launch Date: End 2017