മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പുതിയ മോഡലാണ് 2017 ലെ പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്ന്. കൂടുതൽ സ്റ്റൈലിഷായി സ്പോർട്ടി ലുക്കിലാണ് സ്വിഫ്റ്റ് എത്തുക. സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ നിലവിലെ സ്വിഫ്റ്റിനെക്കാൾ ഒരു പടി മുന്നിലാണ് പുതിയ മോഡൽ. കരുത്തും സ്റ്റൈലും ഒരു പോലെ കൂട്ടിയെത്തുന്ന സ്വിഫ്റ്റ് വിപണയിൽ ചലനങ്ങളുണ്ടാക്കും എന്നാണ് കമ്പനിയുടെ വിശ്വാസം. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയുടെ ലൈറ്റ്വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിർമാണം. എൻജിനിൽ വലിയ മാറ്റങ്ങളില്ലെങ്കിലും ഹൈബ്രിഡ് മോഡലും മാരുതി പുറത്തിറക്കിയേക്കും.
Engine: - 1.2 L Petrol, 1.3 L Diesel
Expected Price- 5.5-8.5 Lakhs
Expected Launch Date: Mid 2017