മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ കരുത്തു കൂടിയ വകഭേദം 2017ൽ ആദ്യം വിപണിയിലെത്തും. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓട്ടോഎക്സ്പോയിൽ ബലേനോ ആർ എസ് പ്രദർശിപ്പിച്ചിരുന്നു. പോളോ ജിടി ടിഎസ്ഐ, പുന്തോ അബാർത്ത് തുടങ്ങിയ കാറുകളുമായാണ് ബലേനൊ ആർഎസ് മത്സരിക്കുക. 1.0 ലിറ്റർ മൂന്നു സിലിണ്ടർ ബുസ്റ്റർജെറ്റ് എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് 111 ബിഎച്പിയും ടോർക്ക് 170 എൻഎമ്മുമാണ്. പൂജ്യത്തിൽ നിന്ന് 100 കീമി വേഗത കൈവരിക്കാൻ 12 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.
Engine: - 1.1 L Boosterjet Petrol
Expected Price- 8-10 Lakhs
Expected Launch Date: Mid 2017