ഹോണ്ട കാഴ്സ് ഇന്ത്യയുടെ 2017 ലെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്നാകും കോംപാക്റ്റ് എസ് യു വി, ഡബ്ല്യുആർ-വി. ഹാച്ച്ബാക്ക് ജാസ്-നെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്ത കോംപാക്റ്റ് എസ് യു വി ഡബ്ല്യുആർ-വിയെ നേരത്തെ ബ്രസീലിലെ സാവോപോളോയിൽ നടന്ന രാജ്യാന്തര വാഹനമേളയിൽ പ്രദർശിപ്പിച്ചിരുന്നു. സബ്കോംപാക്റ്റ് എസ് യു വി സെഗ്മെന്റിൽ മാറ്റുരയ്ക്കാനെത്തുന്ന വാഹനത്തിന് ബിആർ-വിയേക്കാൾ വിലക്കുറവായിരിക്കും. അബർബൻ സ്റ്റൈൽ ഡിസൈനിലെത്തുന്ന പുതിയ മോഡലിൽ യുവാക്കളെ ആകർഷിക്കാൻ പോന്നതെല്ലാം ഉണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. വിൻസം റൺഎബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആർ-വി.
Engine: 1.2 L petrol, 1.5 L Diesel
Expected Price: 7-10 Lakhs
Expected Launch Date: Mid 2017