കഴിഞ്ഞ വർഷമാദ്യം ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ടാറ്റ മോട്ടോഴ്സിന്റെ പ്രീമിയം ക്രോസോവറായ ‘ഹെക്സ’ ജനുവരി 18 ന് പുറത്തിറങ്ങും. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിൽ ഹെക്സ പുറത്തിറങ്ങും. ആറും ഏഴും സീറ്റോടെ വിപണിയിലുണ്ടാവുമെന്നു കരുതുന്ന ‘ഹെക്സ’യ്ക്ക് സാങ്കേതിക വിഭാഗത്തിൽ ‘ആര്യ’യോടാണു സാമ്യമേറെ. കാഴ്ചയിൽ എം പി വിയുടെ പകിട്ടേകാൻ ദൃഢതയുള്ള ബോഡി ക്ലാഡിങ്, 19 ഇഞ്ച് അലോയ് വീൽ, 235 സെക്ഷൻ ടയർ എന്നിവയൊക്കെയായാവും ‘ഹെക്സ’യുടെ വരവ്.
Engine: - 2.2 L VARICOR 320, 2.2 L VARICOR 400
Expected Price- 10-15 Lakhs
Expected Launch Date: January 2017