ഷെവർലെ ബീറ്റിനെ ആധാരമാക്കി നിർമിക്കുന്ന കോംപാക്റ്റ് സെഡാനാണ് ബീറ്റ് എസൻഷ്യ. നാലുമീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് സെഡാൻ അടുത്ത മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബീറ്റ് എസൻഷ്യയുടെ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായിരിക്കും 2017 ആദ്യം പുറത്തിറങ്ങുക. പെട്രോൾ, ഡീസൽ എൻജിനുകളോടെ എസൻഷ്യ വിൽപ്പനയ്ക്കെത്തിക്കാനാണു ജി എമ്മിന്റെ നീക്കം. മാരുതി സുസുക്കി ഡിസയർ, ഫോഡ് ഫിഗോ, ഹ്യുണ്ടേയ് എക്സെന്റ്, ഹോണ്ട അമെയ്സ്, ടാറ്റ സെസ്റ്റ്, ടാറ്റ കൈറ്റ് തുടങ്ങിയ വാഹനങ്ങളുമായിട്ടാകും എസൻഷ്യ മത്സരിക്കുക. കോംപാക്ട് സെഡാൻ സെഗ്മെന്റിലെ മറ്റു വാഹനങ്ങളെക്കാൾ വലിപ്പവും വിലയും എസൻഷ്യയ്ക്ക് കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Engine: 1.2 L Petrol, 1.0 L Diesel
Expected Price: 6-9 Lakhs
Expected Launch Date: January 2017