മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ ടൊയോട്ടയുടെ സ്ഥാനം ഉറപ്പിക്കാനാണ് വയോസ് എത്തുക. ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടേയ് വെർണ, ഫോക്സ്വാഗൻ വെന്റോ തുടങ്ങിയ കാറുകളുമായിട്ടാണ് ടൊയോട്ട വയോസ് മത്സരിക്കുന്നത്. കാംറിയെ അനുസ്മരിപ്പിക്കുന്ന പുതിയ ഗ്രിൽ, എൽഇഡി ഹെഡ്ലൈറ്റ് എന്നിവ പുതിയ കാറിനുണ്ട്. ഉള്ളിൽ പുതിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, പുതിയ സീറ്റുകൾ എന്നിവ നൽകിയിരിക്കുന്നു. 108 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദങ്ങൾ മാത്രമേ തായ്ലൻഡിൽ വയോസിനുള്ളു. തുടക്കത്തിൽ പെട്രോൾ എൻജിനോടെയും പിന്നിട് 1.4 ലീറ്റർ ഡീസൽ എൻജിനൊടെയും വയോസ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Engine: 1.5 L Petrol, 1.5 L Diesel
Expected: Price- 8-13 Lakhs
Expected Launch Date: End 2018