ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനാണെത്തുന്ന വാഹനമാണ് നിസാൻ കിക്സ്. റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് നിർമാണം. ബ്രസീല്‍ വിപണിയിൽ പുറത്തിറക്കി വിജയം കണ്ട കിക്സിന് ഇന്ത്യയിലും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളുള്ള കാറിന്റെ പെട്രോൾ പതിപ്പിന് 1.6 ലീറ്റർ എൻജിനും ഡീസൽ പതിപ്പിന് 1.5 ലീറ്റർ എൻജിനുമാകും ഉണ്ടാകുക. ഏകദേശം 210 കോടി മുതൽ മുടക്കി നിസാൻ വികസിപ്പിച്ച എസ്യുവിയാണ് കിക്സ്. തുടക്കത്തിൽ മെക്സിക്കോയിലും ബ്രസീലിലുമാണ് കിക്സ് നിർമിക്കുന്നത്. മികച്ച സ്റ്റൈലും ഫീച്ചറുകളുമായിരിക്കും കിക്സിന്.
Engine: 1.6 L Petrol, 1.5 L Diesel
Expected: Price- 10–15 Lakhs
Expected Launch Date: Mid 2018