കോംപസിന് ശേഷം ജീപ്പ് ഇന്ത്യയിൽ നിർമിക്കുന്ന ചെറു വാഹനമായിരിക്കും റെനഗേജ്. ഫോഡ് ഇക്കോസ്പോർട്, മാരുതി വിറ്റാരെ ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുമായിടാണ് ജീപ്പിന്റെ കോംപാക്ട് എസ്യുവി മത്സരിക്കുക. രാജ്യാന്തര വിപണിയിലുള്ള റെനഗേഡിനെ മാറ്റങ്ങളുമായിട്ടാകും ഇന്ത്യയിലെത്തിക്കുക. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത്.
Engine: 1.4 L Petrol, 1.6 L Diesel
Expected: Price-8–12 Lakhs
Expected Launch Date: Late 2018