അടുത്തിടെ ഇന്തോനീഷ്യൻ വിപണിയിൽ പുറത്തിറങ്ങിയ റഷിന്റെ പുതിയ രൂപം ടൊയോട്ട 2018 ൽ ഇന്ത്യയിലെത്തിക്കും. മാരുതി എർട്ടിഗ, ഹോണ്ട ബിആർവി തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് റഷ് മത്സരിക്കുക.പുതിയ ഗ്രിൽ, എൽഇഡി ഹെഡ്ലാമ്പുകൾ, പുതിയ ഇന്റീരിയർ എന്നിവയാണ് പുതിയ റഷിന്റെ പ്രത്യേകകൾ. അൽപം വലിപ്പമുള്ള കോംപാക്ട് എസ് യു വിയാണ് റഷ്. പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും. ജാപ്പനീസ്, മലേഷ്യൻ, ഇന്തോനീഷ്യൻ വിപണികളിൽ ടൊയോട്ടയുടെ ബജറ്റ് ബ്രാൻഡായ ദെയ്ഹാറ്റ്സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്. നിലവിൽ ഇന്തോനീഷ്യൻ വിപണിയിലുള്ള 1.5 ലിറ്റർ പെട്രോൾ എൻജിനുമാണുള്ളത്. ഇന്ത്യയിലെത്തുമ്പോള്‍ ഡീസൽ എൻജിനോടുകൂടി എത്തിയേക്കാം.
Engine: 1.5 L Petrol, 1.4 L Diesel
Expected: Price- 7-12 Lakhs
Expected Launch Date: End 2018