Audi Q8
ഔഡിയുടെ ഇന്ത്യൻ ലൈനപ്പിലെ ഏറ്റവും വലിയ എസ്യുവിയായിരിക്കും ക്യൂ 8. കരുത്തും സ്റ്റൈലും ഒരുപോലെ ചേർത്തിണക്കിയ വാഹനത്തിന്റെ കൺസെപ്റ്റ് മോഡലിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. റേഞ്ച് റോവർ എസ്യുവികളുമായിട്ടാണ് ക്യു 8 മത്സരിക്കുക. എംഎൽബി പ്ലാറ്റ് ഫോമിൽ നിർമിക്കുന്ന ക്യൂ 8ന് ഹൈബ്രിഡ് മോഡലുമുണ്ടാകും. 5020 എംഎം നീളവും 2040 എംഎം വീതിയും 3000 എംഎം വീൽബെയ്സും വാഹനത്തിനുണ്ടാകൂം. 3 ലീറ്റർ ഹെബ്രിഡ് എൻജിൻ 450 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകും.
Engine: 3.0 L + Electric
Expected: Price- 1.1 Crore
Expected Launch Date: Late 2018