മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്യോങ്ങിന്റെ പ്രീമിയം എസ്യുവിയുടെ പുതിയ പതിപ്പാണ് മഹീന്ദ്ര എക്സ്യുവി 700 ആയി ഇന്ത്യയിലെത്തുക. സാങ്യോങ് ബ്രാൻഡിൽ പുറത്തിറക്കിയ ആദ്യ റെക്സ്റ്റണിന് വലിയ ജനപിന്തുണ ലഭിക്കാത്തതാണ് വാഹനത്തെ മഹീന്ദ്രയുടെ പേരിൽ പുറത്തിറക്കാൻ കമ്പനിയെ പ്രരിപ്പിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് പുതിയ എസ് യു വി മത്സരിക്കുക. പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാകും എക്സ്യുവി 700 എത്തുക. നിലവിൽ വിപണിയിലുള്ള റെക്സണിനെ അപേക്ഷിച്ച് കാഴ്ചയിൽ കൂടുതൽ പ്രീമിയം ലുക്ക് പുതിയ എസ് യു വിക്കുണ്ടാകും.
Engine: 2.2 L Diesel
Expected: Price-28–30 Lakhs
Expected Launch Date: Early 2018