ഫെബ്രുവരി ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യാന്തര ഓട്ടോഎക്സ്പോയിൽ പുതിയ സ്വിഫ്റ്റ് കമ്പനി പുറത്തിറക്കും. നിലവിൽ യൂറോപ്പ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിൽ പുതിയ സ്വിഫ്റ്റിനെ സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ സ്വിഫ്റ്റിൽ ചെറിയ മാറ്റങ്ങളുമായിട്ടാണ് മാരുതി പുതിയ സ്വിഫ്റ്റ് ഇന്ത്യയിൽ എത്തിക്കുക. രാജ്യാന്തര വിപണിയിൽ 138 ബിഎച്ച്പി കരുത്തും 230 എൻഎം ടോർക്കുമുള്ള 1.4 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിനുണ്ടെങ്കിലും ഇന്ത്യയിൽ ബലേനൊ ആർഎസിലുടെ അരങ്ങേറ്റം കുറിച്ച 1 ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിനാകും എത്തുക. 1.2 ലീറ്റർ പെട്രോൾ എൻജിനും 1.3 ലീറ്റർ ഡീസൽ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും.
Engine: 1.2 L Petrol, 1.3 L Diesel
Expected: Price- 5–8 Lakhs
Expected Launch Date: Early 2018