ടാറ്റയുടെ ചെറുകാറായ നാനോയുടെ ഇലക്ട്രിക്ക് പതിപ്പായിരിക്കും നിയോ. എൻജിനും ട്രാൻസ്മിഷനും ഒഴിവാക്കി ടാറ്റ മോട്ടോഴ്സ് നൽകുന്ന ബോഡി ഷെൽ ഉപയോഗിച്ചാണു കോയമ്പത്തൂർ ആസ്ഥാനമായ ജെയം ഓട്ടമോട്ടീവ്സ് ബാറ്ററിയിൽ ഓടുന്ന ‘നാനോ’ യാഥാർഥ്യമാക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ദീർഘകാല പങ്കാളിയാണു ജേയെം ഓട്ടമോട്ടീവ്സ്. നിലവിൽ ‘നിയോ’ എന്ന പേരിൽ ജേയം വൈദ്യുത ‘നാനോ’ വിൽപനയ്ക്കെത്തിക്കും; പിന്നീട് ടാറ്റ മോട്ടോഴ്സ് സ്വന്തം നിലയ്ക്കും ‘നാനോ’യുടെ വൈദ്യുത പതിപ്പ് വിപണിയിലിറക്കാനാണു സാധ്യത. ബാറ്ററിയിൽ ഓടുന്ന ‘നാനോ’യിലെ 48 വോൾട്ട് വൈദ്യുത സംവിധാനം 17 കിലോവാട്ട്(23 ബി എച്ച് പി) കരുത്താണു സൃഷ്ടിക്കുക. പൂർണതോതിൽ ചാർജ് ചെയ്താൽ 200 കിലോമീറ്റർ ഓടാൻ ‘നിയോ’യ്ക്കു കഴിയുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. കൂടാതെ നാലു യാത്രക്കാരും എയർ കണ്ടീഷനറുമായി 140 കിലോമീറ്റർ പിന്നിടാനും കാറിനു കഴിയുമത്രെ.
Engine: 30kW Electric Motor
Expected: Price- 6 Lakhs
Expected Launch Date: Mid 2018