നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് എസ്യുവികളുമായി മത്സരിക്കാനാണ് ഹോണ്ടയുടെ പുതിയ എച്ച്ആര്‍–വി എത്തുക. ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണികളിൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പുത്തൻ എൻട്രി ലവൽ എസ് യു വി തായ്ലാൻഡിലെ ഗവേഷണ, വികസന കേന്ദ്രത്തിലാണ് ഹോണ്ട വികസിപ്പിക്കുന്നത്. ആകർഷക രൂപകൽപ്പനയ്ക്കൊപ്പം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും പുതിയ എസ് യു വിയുടെ സവിശേഷതയാവും; കൂടാതെ സുരക്ഷയുടെ കാര്യത്തിലും ഈ മോഡൽ ഉന്നത നിലവാരം പുലർത്തുമെന്നാണു പ്രതീക്ഷ. ഫിലിപ്പീൻസിലെ ഔദ്യോഗിക അരങ്ങേറ്റം കഴിഞ്ഞാൽ അധികം വൈകാതെ പുതിയ എസ് യു വി ഇന്ത്യയിൽ വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.
Engine: 1.5 L Petrol, 1.5 L Diesel
Expected: Price- 7-10 Lakhs
Expected Launch Date: End 2018