ജാഗ്വര്‍ നിരയിലെ കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളാണ് ഇ പെയ്സ്. ജാഗ്വറിന്റെ ആദ്യ എസ്യുവി എഫ് പെയ്സിനു ശേഷം കമ്പനി പുറത്തിറക്കുന്ന എസ്യുവി. എഫ് പെയ്സിന്റെ ചുവടുപിടിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന ഇ പെയ്സിൽ സ്റ്റൈലും കരുത്തും ഒരുപോലെ കോർത്തിണക്കിയിട്ടുണ്ട്. രണ്ട് ഡീസൽ എന്‍ജിനിലും ഒരു പെട്രോൾ എന്‍ജിനിലും ഇ പെയ്സ് ലഭ്യമാകും. 183 കിലോവാട്ട് കരുത്തും 365 എൻഎം ടോർക്കുമാണ് പെട്രോള്‍ എന്‍ജിനില്‍ ലഭിക്കുക. 2 ലീറ്റർ കപ്പാസിറ്റിയുള്ള നാലു സിലിണ്ടർ ടർബോ ചാർജിങ് എൻജിനാണ് എല്ലാ വകഭേദങ്ങൾക്കും. ഉയർന്ന ഡീസൽ വേരിയന്റ് 9.3 സെക്കന്‍ഡിലും രണ്ടാമത്തെ ഡീസൽ പതിപ്പ് 10.5 സെക്കൻഡിലും നൂറ് കിലോമീറ്റര്‍ വേഗം കൈവരുമ്പോൾ പെട്രോൾ വകഭേദത്തിന് ഏഴ് സെക്കന്‍ഡ് മാത്രം മതി. ഡീസൽ വകഭേദങ്ങളുടെ കൂടിയ വേഗം 193 കിലോമീറ്ററും 205 കിലോമീറ്ററുമാണെങ്കിൽ പെട്രോൾ മോഡലിനു പരമാവധി വേഗം 230 കിലോമീറ്ററാണ്.
Engine: 2.0 L Petrol, 2.0 L Diesel
Expected: Price-50- 60– Lakhs
Expected Launch Date: Late 2018