മാരുതിയുടെ പ്രീമിയം സെഡാൻ സിയാസിന്റെ പുതിയ പതിപ്പ് 2018 ലെത്തും. 2014 ഒക്ടോബറിൽ സിയാസിന്റെ രണ്ടാം പതിപ്പെത്തുക കൂടുതൽ സ്റ്റൈലിഷായാണ്. ആദ്യ സിയാസിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പ്രീമിയം ലുക്കിലായിരിക്കും വരവ്. മുൻഗ്രില്, ബംപർ എന്നിവയിലെ മാറ്റങ്ങൾ കൂടാതെ ഡേടൈം റണ്ണിങ് ലാംപുകൾ, പുതിയ അലോയ് വീലുകൾ, ഇലക്ട്രോണിക് സൺറൂഫ് എന്നിവ പുതിയ സിയാസിലുണ്ടാകും. ഉള്ഭാഗത്തിനും കൂടുതൽ പ്രീമിയം ഫിനിഷുണ്ടാകും. നിലവിലെ 1.4 ലീറ്റർ പെട്രോൾ എൻജിന് പകരം 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കും കാറിനുണ്ടാകുക. പെട്രോൾ മോഡലിന് ഓട്ടമാറ്റിക്ക് വകഭേദവുമുണ്ടാകും. നിലവിലെ സിയാസിലുള്ള 1.3 ലീറ്റർ ഡീസൽ എൻജിനു പകരമായി 1.5 ലീറ്റർ എൻജിനായിരിക്കും വാഹനത്തിൽ. പുതിയ കാറിന് ഇപ്പോൾ വിപണിയിലുള്ള സിയാസിനെക്കാൾ അൽപം വില കൂടുതലായിരിക്കും
Engine: 1.5 L Petrol, 1.5 L Diesel
Expected: Price- 7– 13 Lakhs
Expected Launch Date: Late 2018