ഇന്ത്യയിൽ നിന്ന് പിൻവലിച്ച സിവിക്കിനെ ഹോണ്ട വീണ്ടും വിപണിയിലെത്തിച്ചേക്കും. ഡല്‍ഹി ഓട്ടോ എക്സ്പോയിൽ കാറിന്റെ തിരിച്ചുവരവ് സംഭവിക്കുമെന്നാണു സൂചന. മുൻമോഡലിലെ പോലെ 1.8 ലീറ്റർ ഐ — വിടെക് പെട്രോൾ എൻജിനാവും ഈ ‘സിവിക്കി’നും കരുത്തേകുക. അതേസമയം മുമ്പത്തേതിൽനിന്നു വ്യത്യസ്തമായി ഡീസൽ എൻജിൻ സഹിതവും ‘സിവിക്’ വിൽപനയ്ക്കെത്തുമെന്നതാണു പ്രധാന പുതുമ. ഹോണ്ടയുടെ പുതിയ 1.6 ലീറ്റർ ഡീസൽ എൻജിനാവും മിക്കവാറും പുതിയ ‘സിവിക്കി’ന്റെ ‘ഹൃദയ’മാവുക. ഇന്ത്യയിൽ സ്കോഡ ‘ഒക്ടേവിയ’യോടും ഫോക്സ്വാഗൻ ‘ജെറ്റ’യോടും ടൊയോട്ട ‘കൊറോള’യോടുമൊക്കെയാവും ‘സിവിക്കി’ന്റെ പോരാട്ടം.
Engine: 1.8 L Petrol, 1.6 L Diesel
Expected: Price- 15-20 Lakhs
Expected Launch Date: Mid 2018