ശിവലിംഗോല്പത്തി ഐതിഹ്യങ്ങള്‍

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗാഗമ ത്തെപ്പറ്റി പ്രചാരമുള്ള ഒരു ഐതിഹ്യമാണു താഴെ ക്കൊടു ത്തിരിക്കുന്നത്.പ്രസ്തുത ശിവലിംഗം കാട്ടാമ്പാക്ക് (വൈക്കത്തിനു പോകുന്ന വഴിമധ്യേ ഉള്ള ഒരു സ്ഥലം) എന്ന സ്ഥലത്താണു പോലും പഴയകാലത്ത് സ്ഥിതി ചെയ്തിരുന്നത്. അതു സ്വയംഭൂവായി ആവിര്‍ഭ വിച്ചതാണെന്നു കരുതപ്പെടുന്നു. ഒരിക്കല്‍ ഒരു സ്ത്രീ നൂറോന്‍ (ഒരുതരം കിഴങ്ങ്) മാന്തിയെടുക്കുവാന്‍ പാരയുമായി നടക്കുമ്പോള്‍ ഒരു കുന്നിനു മുകളില്‍ ഒരു ചുവടു നൂറോന്‍ നില്‍ക്കുന്നതായി കാണപ്പെട്ടു.

കുറെശ്ശെ പാരകൊണ്ട് ആ കിഴങ്ങു സ്ഥിതിചെയ്തിരുന്ന സ്ഥലം കുഴിക്കാന്‍ തുടങ്ങി. യാദൃശ്ചികമായി പാര ചെന്നു കൊണ്ടത് മണ്ണിനടിയില്‍ സ്ഥിതി ചെയ്തിരുന്ന ശിവലിംഗത്തിലാണ്. ഉടനെ ശിവലിംഗത്തില്‍നിന്നും രക്തം ധാരധാരയായി പ്രവഹിക്കാന്‍ തുടങ്ങി. രക്തപ്രവാഹം കണ്ട് സംഭീതയായ അവള്‍ പാര ദൂരെ വലിച്ചെറിഞ്ഞ് ഓടി. കൈയിലിരുന്ന വട്ടി എറിഞ്ഞ സ്ഥലം വടയാറും, കോല്‍ (പാര) എറിഞ്ഞ പ്രദേശം കോവില്‍പ്പാടവും ആയി എന്നാണു പഴങ്കഥ.

ഈ സംഭവം നാട്ടുകാരും ക്രമേണ രാജാവും അറിഞ്ഞു. തേവരെ (ദേവനെ) കണ്ട മലയ്ക്ക് തേവര്‍മല എന്നും പേര്‍ ലഭിച്ചു. ശിവ ശാപത്താല്‍ സ്ത്രീ കല്ലായിത്തീര്‍ന്നെന്നും ആ കല്ല് ഇന്നും തേവര്‍മലയില്‍ സ്ഥിതിചെയ്യുന്നതായും പറയപ്പെടുന്നു. തേവരെ അഭിഷേകം ചെയ്ത ജലം തേവര്‍വാലി എന്ന ചെറിയ തോടായിത്തീര്‍ന്നു എന്നു പറയപ്പെടുന്നു. കാട്ടാമ്പാക്കുകാര്‍ ഏറ്റുമാനൂര്‍ ദേവനെ ഇന്നും പരദേവതയായി കരുതി ആരാധിച്ചുപോരുന്നു. ദേവന്റെ വസ്തുവകകളുടെ സംരക്ഷണഭാരം അവര്‍ വഹിച്ചിരുന്നു. ആയുധാഭ്യാസികളായ അവിടുത്തെ കുടുംബക്കാര്‍ ആണ്ടുതോറും പത്തു ദിവസം തിരുമുല്‍വേലയ്ക്കായി ഉത്സവകാലത്ത് ഇവിടെ വന്നുചേരുന്നു.

Related Articles