വിശുദ്ധ
ഗീവർഗീസ് സഹദായുടെ കുതിര, സഹദായെപ്പോലെ തന്നെ
പ്രഖ്യാതമാണ്. വിവിധ രാജ്യങ്ങളിലെ ഇതിഹാസങ്ങളിലെല്ലാം
സഹദായുടെ വാഹനം വെള്ളക്കുതിരയാണ്. എന്നാൽ പുതുപ്പള്ളിയിലെ
ഇതിഹാസത്തിൽ പുണ്യാളച്ചന്റെ വാഹനം പച്ചക്കുതിരയാണ്്. ആപത്ഘ
ട്ടത്തിലും, അത്യാവശ്യങ്ങൾ വരുമ്പോഴും ‘പുണ്യാളച്ചൻ
പച്ചക്കുതിരപ്പുറത്ത് പായിച്ചു വരുന്നത് കണ്ട’വർ ധാരാളം
ഉണ്ട്.
പുതുപ്പള്ളിയിൽ പലർക്കും പുണ്യാളച്ചൻ പ്രത്യക്ഷപ്പെട്ടത്
പച്ചക്കുതിരപ്പു റത്താണ്. പുണ്യവാളൻ പാൽവർണക്കുതിരയിലേറി
മറ്റു രാജ്യങ്ങളിൽ സഞ്ചരിക്കുന്നതായി ചിത്രീകരിക്കുമ്പോൾ
പുതുപ്പള്ളിയിൽ കുതിരയ്ക്കു പച്ചനിറം വന്നതെങ്ങനെ എന്നു
ചിന്തിക്കണം. പുതുപ്പള്ളിയിൽ മാത്രമല്ല, സിറിയ തുടങ്ങിയ
പൂർവദേശങ്ങളിലും കുതിര പച്ചയാണ്. നിത്യവും
പച്ചയായിരിക്കുന്നവൻ — ആണല്ലോ സഹദാ.
യൗവ്വനത്തിൽ മഹോന്നതനായ രക്തസാക്ഷിയായ ‘സഹദാ’യെ
നിത്യശ്യാമളനും, കോമളനും ഒരിക്കലും യാതൊരു കോട്ടവും
വാട്ടവും തട്ടാത്ത യുവാവുമായിട്ടാണ് നമ്മുടെ ദർശനം. ആ
‘പച്ച’പ്പാണ് പച്ചക്കുതിരയുടെ ഇതിഹാസത്തിനു പിന്നിലുള്ളത്.
സർവ്വൈശ്വര്യദായിനിയായ പ്രകൃതിയുടെ ‘പച്ച’പ്പ്
വിദേശരാജ്യങ്ങൾക്ക് പുരാതന കാലം മുതൽ ഇന്ത്യയുമായി കറുത്ത
പൊന്നിന്റെ നാടായ കേരളവുമായി ബന്ധമുണ്ടായിരുന്നല്ലോ.
ശലോമോന്റെ കാലത്തും അതിനു മുമ്പും സിറിയായും
ഏഷ്യാമൈനറുമായി നമുക്ക് ഇടപാടുണ്ടായിരുന്നു. ആ ബന്ധങ്ങളിൽ
എവിടെയോ വച്ച് സിറിയായിൽ നിത്യപച്ചയായി പറയപ്പെട്ടിരുന്ന
ഗീവർഗീസ് സഹദായ്ക്ക് വാഹനമായി ഒരു ‘പച്ചക്കുതിര’ സങ്കല്പം
നാം നൽകിയതായി പറഞ്ഞാൽ അതായിരിക്കാം ശരി.
ഏതായാലും സിറിയായിലെ ‘എയിത്താ’ എന്ന സ്ഥലത്തെ പെരുനാൾ
ആഘോഷങ്ങൾക്ക് പുതുപ്പള്ളി പെരുനാളിലെ ആഘോഷങ്ങളുമായി
സാമ്യമുണ്ട്. ഘോഷയാത്ര റാസ, വെച്ചൂട്ട് എല്ലാം ഏതാണ്ട്
ഇവിടുത്തേതുപോലെ തന്നെ അവിടെയും നടക്കുന്നുണ്ട്.