വി. ഗീവർഗീസ് സഹദായോടുള്ള പ്രാർത്ഥന...
ഫാ. ഏബ്രഹാം വറുഗീസ് വടശ്ശേരിൽ
ഗീവർഗീസ്
സഹദായോടുള്ള പ്രാർത്ഥന
വിശുദ്ധ സഹദാ ആയ മാർ ഗീവർഗീസേ, നിനക്കു സമാധാനം. കർത്താവ്
തന്റെ വാഗ്ദത്ത പ്രകാരം നിന്നിലും നീ അവനിലും വസിക്കുന്നു.
ദൈവ ത്തിന്റെ വിശ്വസ്ത കലവറക്കാരാ, പാപികളായ ഞങ്ങൾ
കരുണയ്ക്കും, പാപമോചനത്തിനും അർഹരായിത്തീരുവാൻ ഞങ്ങൾക്കു
വേണ്ടി അപേക്ഷിക്കേണമേ. നിന്റെ മദ്ധ്യസ്ഥതയിൽ സമാധാനവും,
സുഭിക്ഷതയും ഫലസമൃദ്ധിയും ഉണ്ടാകുമെന്ന് ഞങ്ങൾ
വിശ്വസിക്കുന്നു.
കാരുണ്യവാനായ കർത്താവേ, വിശുദ്ധ സഹദായുടെ പ്രാർത്ഥനയാൽ,
ഞങ്ങളിൽ നിന്ന് മാരകരോഗങ്ങളും, കഠിനദുഃഖങ്ങളും, പൈശാചിക
പരീക്ഷകളും, ദുഷ്ടമനുഷ്യരുടേയും, ദുഷ്ടജന്തുക്കളുടെയും
ഉപദ്രവങ്ങളും അപകടങ്ങളും നീക്കിക്കളയണമേ. നാഥാ ഈ
ലോകത്തിലും, ഞങ്ങളുടെ രാജ്യത്തും, സഭയിലും, കുടുംബങ്ങളിലും
സമാധാനവും ശാന്തിയും വാഴുമാറാകണമേ.
വാർദ്ധക്യത്തിലിരിക്കുന്നവർക്ക് തുണയാകണമേ. സ്ത്രീകളെയും,
പുരുഷന്മാരെയും കാത്തുകൊള്ളണമേ. യുവതീയുവാക്കന്മാരെ
പരിപാകതയു ള്ളവരാക്കണമേ.
ശിശുക്കളെ പോറ്റണമേ, നാഥാ, രോഗികൾക്ക് സൗഖ്യവും,
ദുഃഖിതർക്ക് ആശ്വാസവും, ദരിദ്രർക്ക് സംതൃപ്തിയും,
വാങ്ങിപ്പോയവർക്ക് നിത്യശാന്തിയും, ഞങ്ങളുടെ യാചനകൾക്ക്
മറുപടിയും നൽകണമേ. ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ നന്മകളും
ദുഃഖിതരും എളിയവരുമായ എല്ലാവരുമായി പങ്കുവയ്ക്കാനുള്ള
മനസ്സലിവും നൽകണമേ. ആയത് വിശുദ്ധ ഗീവർഗീസ് സഹദായുടെ
മദ്ധ്യസ്ഥതയിൽ തന്നെ. ആമ്മീൻ.