വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ച മലങ്കരയിലെ ആദ്യ പള്ളി,ഭാരതത്തിലെ വിശ്വപ്രശസ്ത ക്രൈസ്തവദേവാലയം, ദക്ഷിണേ ന്ത്യൻ തീർഥാടനകേന്ദ്രം. വിശുദ്ധരായ ഗീവർഗീസ് ബഹനാൻ സഹദാമാരുടെയും വിശുദ്ധ ദൈവമാതാവിന്റെയും ദിവ്യ സാന്നിധ്യത്താൽ അതിധന്യം. പുതുപ്പള്ളിപ്പള്ളിയെപ്പറ്റി...
വിശുദ്ധ ഗീവറുഗീസ് സഹദാ എന്നു കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്: റോമൻ പടച്ചട്ട ധരിച്ച അശ്വാരൂഢനായ ഒരു യോദ്ധാവ്; കൈയ്യിലുള്ള നീണ്ടു കൂർത്ത കുന്തം, രൗദ്രതയോടെ വായ് പിളർന്നു നിൽക്കുന്ന ഒരു വ്യാളിയുടെ വായിൽ കുത്തിയിറക്കി അതിനെ വകവരു ത്തുന്നു. ഇംഗ്ലണ്ടിന്റെ നാണയമായ...