പ്രാർഥനയിലൂടെ വേണം തെളിമയുള്ള ആത്മാവിനെ വളർത്താൻ: മോഹൻലാൽ
ദേവാലയങ്ങൾ മതങ്ങളെ മാത്രമല്ല, നല്ല മനസ്സുള്ള മനുഷ്യരെയും വളർത്തണമെന്ന് ചലച്ചിത്രതാരം മോഹൻലാൽ. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോμ്സ് വലിയപള്ളിയിലെ പെരുന്നാളി നോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നല്ല മനസ്സുള്ളവരുടെ സത്സംഗമമാണ് പുതുപ്പള്ളി പള്ളിയിൽ കാണാനാകുന്നത്. പെരുന്നാളും പൂരവുമെല്ലാം നാടിന്റെ അലങ്കാരമാണ്. മതങ്ങൾ ദേവാലയങ്ങളുടെ ഉള്ളിൽ മാത്രമാണ്. ആഘോഷങ്ങൾ എല്ലാവരുടേയുമാണ്. ആൾക്കൂട്ടവും ആഘോഷവും എപ്പോഴും ഉൗർജം പകരുന്നതാണെങ്കിലും ജോലിയുടെ തിരക്കിൽ പലപ്പോഴും സാധിക്കാറില്ല.

പ്രാർഥനയിലൂടെ വേണം തെളിമയുള്ള ആത്മാവിനെ വളർത്തിയെടുക്കാനെന്നും മോഹൻലാൽ പറഞ്ഞു. ഫാ. മാത്യു വർഗീസ് വലിയപീടികയിൽ അധ്യക്ഷത വഹിച്ചു. സമുദായ മൈത്രിയുടെയും സമുദായ സൗഹാർദത്തിന്റെയും ഉത്തമ ഉദാഹരണമാണ് പുതുപ്പള്ളി പള്ളിയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ആ മഹത്വമാണ് പുതുപ്പള്ളി പള്ളിയിലേക്കു നാനാജാതി മതസ്ഥർ എത്താൻ കാരണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുപ്പള്ളി പള്ളി നൽകുന്ന ജോർജിയൻ അവാർഡ് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനു മുഖ്യമന്ത്രി വിതരണം ചെയ്തു. പുതുപ്പള്ളി പള്ളിയുടെ ജീവകാരുണ്യ പ്രവർത്തന ങ്ങൾ മാതൃകാപരമാണെന്നും അർഹമായ സഹായങ്ങൾ പള്ളിക്കു ചെയ്തുനൽകുമെന്നും അവാർഡ് ഏറ്റുവാങ്ങിയ ഗോകുലം ഗോപാലൻ പറഞ്ഞു.

ചിത്രരചനാ മൽസര വിജയികൾക്കു മോഹൻലാൽ സമ്മാനം വിതരണം ചെയ്തു. മോഹൻലാലിനു മംഗളപത്ര സമർപ്പണം സഹവികാരി ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കൽ നിർവഹിച്ചു. മോഹൻലാൽ, പുതുപ്പള്ളി ബൈപാസ് മികച്ച രീതിയിൽ പൂർത്തീകരിച്ച പാലാത്ര കൺസ്ട്രμ്ഷൻ ഉടമ സോണി പാലാത്ര, കൗൺസിലർ അന്നമ്മ മാത്യു എന്നിവർക്ക് പള്ളിയുടെ ഉപഹാരം സമർപ്പിച്ചു.

മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കലμ്ടർ യു.വി. ജോസ്, സഹവികാരി ഫാ. മാർക്കോസ്
ജോൺ പാറയിൽ, ജില്ലാ പഞ്ചായത്ത് അംഗം ഫിൽസൺ മാത്യൂസ്, ട്രസ്റ്റി മാത്യു കാക്കെൂറ എന്നിവർ പ്രസംഗിച്ചു.