റമസാൻ വിഭവങ്ങൾ ഒരുക്കാം


മു‌ട്ട ഇറച്ചി കബാബ്
01. പുഴുങ്ങിയ മുട്ട— നാലെണ്ണം
02. സവാള നുറുക്കിയത്—അര കപ്പ്
03. പച്ച മുളക് നുറുക്കിയത്— നാലെണ്ണം
04. ഇറച്ചി വേവിച്ച് പൊടിച്ചത്—ഒരു കപ്പ്
05. ഇഞ്ചി ചതച്ചത്—അര ടീസ്പൂൺ
06. വെളുത്തുള്ളി ചതച്ചത്—ഒരു ടീസ്പൂൺ
07. ഗരം മസാല—അര ടീസ്പൂൺ
08. മഞ്ഞൾപൊടി—അര ടീസ്പൂൺ
09. പുഴുങ്ങാത്ത മുട്ട — ഒരെണ്ണം
10. മൈദ— രണ്ടു ടേബിൾ സ്പൂൺ
11. അരിപ്പൊടി— ഒരു ടേബിൾ സ്പൂൺ
12. മല്ലിയില നുറുക്കിയത് —ഒരു ടേബിൾ സ്പൂൺ
13. എണ്ണ—വറുക്കാൻ ആവശ്യമുള്ളത്ര
14. ഉപ്പ്— പാകത്തിന്

തയാറാക്കുന്ന വിധം
01. പുഴുങ്ങിയ മുട്ട തൊലികളഞ്ഞു രണ്ടായി മുറിച്ചുവയ്ക്കുക
02. സവാള, പച്ചമുളക്, ഉപ്പ് എന്നിവ കൂട്ടിചേർത്തു കൈകൊണ്ടു നന്നായി ഞരടുക
03. അതിൽ ഇറച്ചിപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, ഗരം മസാല, മഞ്ഞൾപൊടി എന്നിവ ചേർത്തു നന്നായി കുഴയ്ക്കുക
04. അതിൽ മുട്ടപൊട്ടിച്ചൊഴിച്ച് മൈദ, അരിപൊടി, മല്ലിയില എന്നിവയും ആവശ്യത്തിനു വെള്ളവും ചേർത്തു കട്ടിയായി
വീണ്ടും കുഴയ്ക്കുക. ആവശ്യമെങ്കിൽ അൽപം കൂടി ഉപ്പ് ചേർക്കാം
05. ഈ കൂട്ട് ചെറുനാരങ്ങ വലിപ്പത്തിലെടുത്തു കൈവെള്ളയിൽ വച്ച് പരത്തുക
06. അതിന്റെ മധ്യത്തിൽ പുഴുങ്ങിയ മുട്ടയുടെ ഒരു പകുതി കമഴ്ത്തിവച്ച് കൂട്ടുകൊണ്ടു പൊതിയുക. ബാക്കിയുള്ള
ചേരുവകൾ കൊണ്ടും ഇങ്ങനെ ചെയ്യുക
07. ഒരു പാത്രത്തിൽ എണ്ണ ചൂടാകുമ്പോൾ ഇവ അതിലിട്ട് ബ്രൗൺ നിറത്തിൽ വറുത്തു കോരുക

ബനാന റോൾസ്
ചേരുവകൾ
01. ഏത്തപ്പഴം (നേന്ത്രപ്പഴം)—അരകിലോ
02. മുട്ട—രണ്ടെണ്ണം
03. പഞ്ചസാര—ഒന്നര ടേബിൾസ്പൂൺ
04. കശുവണ്ടിപരിപ്പ് നുറുക്കിയത്—ഒരു ടേബിൾസ്പൂൺ
05. കിസ്മിസ് അരിഞ്ഞത്—ഒരു ടേബിൾസ്പൂൺ
06. നെയ്യ് + എണ്ണ— അരടീസ്പൂൺ

തയാറാക്കുന്ന വിധം
01. ഏത്തപ്പഴം തൊലികളഞ്ഞു രണ്ടായി മുറിക്കുക. ഓരോകഷണവും നീളത്തിൽ നേർമയായി നാലായി അരിയുക
02. മുട്ട അടിച്ച് അതിൽ പഞ്ചസാര, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേർത്തു യോജിപ്പിക്കുക
03. ഒരു പാത്രത്തിൽ നെയ്യും എണ്ണയും ചേർത്ത് ഇതു വറുത്തെടുത്തു മാറ്റിവയ്ക്കുക.
04. ആ പാത്രത്തിൽ തന്നെ ഏത്തപ്പഴക്കഷണങ്ങൾ വാട്ടിയെടുക്കുക
05. ഇവ തണുത്താൽ ഓരോന്നിന്റെയും മേൽ അൽപം മുട്ടക്കൂട്ട് വച്ച് ചുരുട്ടിയെടുക്കുക
06. ഇളകിപോകാതിരിക്കാൻ ടൂത്ത്പിക്ക് കുത്തിയിറക്കുക

ഷാഹി തുക്ഡ
ചേരുവകൾ
01. റൊട്ടി (ബ്രെഡ്)സ്ലൈസുകൾ—ഏഴെണ്ണം
02. പാൽ—അര ലീറ്റർ
03. പഞ്ചസാര—കാൽകപ്പ് + അര കപ്പ്
04. വെള്ളം— അര കപ്പ്
05. നെയ്യ്— മൊരിയിക്കാൻ ആവശ്യമുള്ളത്ര
06. ഏലക്കായ പൊടിച്ചത്— ഒരെണ്ണം
07. കുങ്കുമം—ഒരു നുള്ള്
08. ബദാം അല്ലെങ്കിൽ അണ്ടിപ്പരിപ്പ്— നീളത്തിൽ അരിഞ്ഞത് പത്തെണ്ണം
09. കിസ്മിസ് അരിഞ്ഞത് —പത്തെണ്ണം

തയാറാക്കുന്ന വിധം
01. ബ്രെഡ് സ്ലൈസുകളുടെ അരികുകൾ മുറിച്ചു നീക്കുക. ഓരോ സ്ലൈസും ത്രികോണാകൃതിയിൽ രണ്ടായിമുറിക്കുക
02. ഒരു പാത്രത്തിൽ നെയ്യൊഴിച്ച് ഇവ മൊരിച്ചെടുക്കുക
03. മറ്റൊരു പാത്രത്തിൽ പാൽ ഒഴിച്ച് ചെറുതീയിൽ തിളപ്പിക്കുക. കുറുക്കി നാലിലൊന്നാക്കുക. അതിൽ കാൽകപ്പ്
പഞ്ചസാരയിട്ടിളയ്ക്കുക. തണുക്കാൻ വയ്ക്കുക
04. വേറൊരു പാത്രത്തിൽ അരകപ്പ് വെള്ളമൊഴിച്ച് അരകപ്പ് പഞ്ചസാര ചേർത്തു തിളപ്പിച്ചു പാനിയാക്കുക. അതിൽ
ഏലക്കാപൊടിയും കുങ്കുമവും ചേർത്തു കലക്കുക
05. റൊട്ടിക്കഷണങ്ങൾ ഈ പാനിയിൽ മുക്കി പ്ലെയ്റ്റിൽ നിരത്തുക
06. അതിന്റെ മുകളിൽ അൽപാപമായി പാലൊഴിക്കുക അതിന്റെ മുകളിൽ ബദാം (അണ്ടിപരിപ്പ്), കിസ്മിസ് എന്നിവ
വിതറുക
07. ചൂടോടെയോ തണുത്തശേഷമോ കഴിക്കാം

കീമച്ചപ്പാത്തി
ചേരുവകൾ
01. ഇറച്ചി കഷണങ്ങളാക്കിയത്—മുക്കാൽകപ്പ്
02. മുളകുപൊടി—ഒരു ടീസ്പൂൺ
03. മഞ്ഞൾപൊടി— അരടീസ്പൂൺ
04. ആട്ട— രണ്ടു കപ്പ്
05. നെയ്യ്—അൽപം
06. ഉപ്പ്— പാകത്തിന്

തയ്യാറാക്കുന്ന വിധം
01. ഒരു പ്രഷർകുക്കറിൽ അരഗ്ലാസ് വെള്ളമൊഴിച്ച് ഇറച്ചിക്കഷണങ്ങളിട്ട്, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ
ചേർത്തു വേവിക്കുക. വെന്ത ഇറച്ചി നന്നായി പിച്ചിയിടുക.
02. ഉപ്പുകലക്കിയ വെള്ളം ആവശ്യത്തിനു ചേർത്ത് ആട്ട കുഴയ്ക്കുക. അതിൽ ഇറച്ചിപ്പൊടിയും ചേർത്തു കുഴച്ചു
മാവാക്കുക
03. ഇതു ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുളകളാക്കുക. ഓരോ ഉരുളയും പരത്തുക
04. ഒരു ചപ്പാത്തിക്കല്ല് അടുപ്പിൽവച്ച് ചൂടാക്കി ഇവ അതിന്മേൽ വച്ച് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.
ഓരോന്നിന്റെയും മുകളിൽ നെയ്യ് പുരട്ടുക.
05. ചൂടോടെ കഴിക്കാം

തേങ്ങാപാൽ മീൻകറി
ചേരുവകൾ
01. എണ്ണ—രണ്ടു ടേബിൾസ്പൂൺ
02. അഞ്ചി ചതച്ചത്— അരടീസ്പൂൺ
03. വെളുത്തുള്ളി ചതച്ചത്— ഒരു ടീസ്പൂൺ
04. പച്ചമുളക് നീളത്തിൽ അരിഞ്ഞത്— നാലെണ്ണം
05. തക്കാളി അരിഞ്ഞത് — ഒരെണ്ണം
06. സവാള അരിഞ്ഞത് —കാൽകപ്പ്
07. കറിവേപ്പില— അൽപം
08. ഏതെങ്കിലും നല്ലമീൻ —ആറു കഷണങ്ങൾ
09. കുരുമുളകുപൊടി— അരടീസ്പൂൺ
10. കട്ടിയുള്ള തേങ്ങാപാൽ—അരകപ്പ്
11. ഉപ്പ്— പാകത്തിന്

തയാറാക്കുന്ന വിധം
01. ഒരു ഫ്രയിങ്പാനിൽ എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു മൂപ്പിക്കുക
02. അതിൽ പച്ചമുളക്, തക്കാളി, സവാള, കറിവേപ്പില, എന്നിവ ചേർത്തു വഴറ്റുക
03. അതിന്റെ മുകളിൽ മീൻ കഷണങ്ങൾ നിരത്തി വയ്ക്കുക. ചെറുതീയിൽ മീൻ മൊരിയിക്കുക
04. അതിൽ കുരുമുളകുപൊടിയും ഉപ്പും തേങ്ങാപാലും ചേർത്തിളക്കുക
05. ചപ്പാത്തി, പൊറാട്ട, പത്തിരി എന്നിവയുടെ കൂടെ കഴിക്കാം

മലബാർ ചിക്കൻ ബിരിയാണി
ചേരുവകൾ
01. ബിരിയാണി അരി—ഒരു കിലോ (അഞ്ചു ഗ്ലാസ്)
02. എണ്ണ—അരകപ്പ്
03. സവാള അരിഞ്ഞത്— ഒരു കിലോ
04. ഇഞ്ചി ചതച്ചത്— ഒന്നരടേബിൾ സ്പൂൺ
05. വെളുത്തുള്ളി—ഒന്നര ടേബിൾ സ്പൂൺ
06. പച്ചമുളക് ചതച്ചത്— 15— 20 എണ്ണം
07. തക്കാളി കഷണങ്ങളാക്കിയത് —രണ്ടെണ്ണം വലുത്
08. മല്ലിപൊടി—രണ്ടു ടീ സ്പൂൺ
09. മഞ്ഞൾപൊടി— അര ടീസ്പൂൺ
10. മല്ലിയില അരിഞ്ഞത്— മൂന്നു ടേബിൾസ്പൂൺ
11. ചിക്കൻ കഷണങ്ങളാക്കിയത്—ഒരു കിലോ
12. ചെറുനാരങ്ങാ നീര്— രണ്ടു ടേബിൾസ്പൂൺ
13. ഗരംമസാല—രണ്ടു ടീസ്പൂൺ
14. നെയ്യ്—അര കപ്പ്
15. അണ്ടിപരിപ്പ് കഷണങ്ങളാക്കിയത്— ആറെണ്ണം
16. കിസ്മിസ്— ഒരു ടേബിൾസ്പൂൺ
17. ഏലക്കായ —രണ്ടെണ്ണം
18. കറുവപ്പട്ട— ഒരിഞ്ച് കഷണം
19. ഗ്രാമ്പൂ—മൂന്നെണ്ണം
20. തിളച്ചവെള്ളം— 10 ഗ്ലാസ്
21. പുതിനയില അരിഞ്ഞത്— ഒരു ടേബിൾ സ്പൂൺ
22. ഉപ്പ് —പാകത്തിന്

തയാറാക്കുന്ന വിധം
01. അരി കഴുകി വെള്ളം വാർന്നു പോകാൻ വയ്ക്കുക.
02. ഒരു പ്രഷർ കുക്കർ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിക്കുക. രണ്ടു സവാള അരിഞ്ഞത്
മാറ്റിവച്ച് ബാക്കിയുള്ള സവാള അതിലിട്ട് ഉപ്പ് ചേർത്ത് വഴറ്റുക
03. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവയും ചേർത്തിളക്കുക
04. മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവയും രണ്ടു ടേബിൾസ്പൂൺ മല്ലിയിലയും ഇറച്ചിയും ചേർത്തു വേവിക്കുക
05. ഇറച്ചി വെന്തുകഴിഞ്ഞാൽ പകുതി ഗരം മസാലയും പകുതി മല്ലിയിലയും ഒന്നര ടേബിൾസ്പൂൺ ചെറുനാരങ്ങാനീരും
ചേർത്തു യോജിപ്പിക്കുക. പുളി അധികം ഇഷ്ടമല്ലെങ്കിൽ ചെറുനാരങ്ങാനീരിന്റെ അളവു കുറയ്ക്കാം
06. ഒരു ചുവടുകട്ടിയുള്ള പാത്രമോ നോൺസ്റ്റിക്ക് ചെമ്പോ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇറച്ചിക്കഷണങ്ങൾ അതിലിടുക
07. ഇറച്ചി വെന്തചാറിൽ നിന്നു പകുതി ചാറും അതിലൊഴിച്ച് വറ്റിക്കുക
08. ബാക്കിയുള്ള ചാറും ബാക്കിയുള്ള ചെറുനാരങ്ങാനീരും അരടീസ്പൂൺ ഗരം മസാലയും തമ്മിൽ ചേർത്തു
മാറ്റിവയ്ക്കുക
09. ചുവടുകട്ടിയുള്ള മറ്റൊരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യും ബാക്കിയുള്ള എണ്ണയും ചേർക്കുക
10. മാറ്റിവച്ച സവാള അരിഞ്ഞത് അതിലിട്ടു ബ്രൗൺ നിറമാകുമ്പോൾ അണ്ടിപ്പരിപ്പും കിസ്മിസും ചേർക്കുക. എല്ലാം കൂടി
വറുത്തു കോരുക
11. വെള്ളം വാർത്തുവച്ച അരി ഈ എണ്ണയിലിട്ട് വറുക്കുക. ഏലക്കായ, കറുവാപ്പട്ട, ഗ്രാമ്പും എന്നിവയുംമിട്ട് മൂന്നു
മിനിറ്റ് വറുക്കുക
12. തിളച്ച വെള്ളം ഒഴിക്കുക. വെട്ടിതിളങ്ങുമ്പോൾ പുതിനയിലയും ഉപ്പും ചേർത്തിളക്കുക
13. തീ ചെറുതാക്കി , ഇടയ്ക്കിടെ ചോറു തിരിച്ചും മറിച്ചിടുക
14. ചോറിലെ വെള്ളം വറ്റിയാൽ , നേരത്തെ മാറ്റിവച്ച ഇറച്ചിചാറ് അതിൽ ചേർത്തു യോജിപ്പിക്കുക
15. നോൺസ്റ്റിക്ക് ചെമ്പിൽ തയ്യാറാക്കിയ ഇറച്ചി മസാലയുടെ മുകളിൽ പകുതി ചോറ് ഒരു ലേയറായി നിരത്തുക
16. വറുത്തവച്ച സവാള കൂട്ടിൽ ബാക്കിയുള്ള ഗരംമസാലയും ബാക്കിയുള്ള മല്ലിയിലയും കൂട്ടിയോജിപ്പിക്കുക. അതിന്റെ
മുകളിൽ ബാക്കി ചോറുനിരത്തുക
17. ആവിപോകാത്തവിധത്തിൽ കട്ടിയുള്ള അടപ്പുകൊണ്ടുപാത്രം മൂടി ചെറുതീയിൽ ഏതാനും മിനിറ്റ് വേവിക്കുക
18. വിളമ്പുമ്പോൾ ചോറ് മുകളിൽ നിന്നെടുത്തു പ്ലെയിറ്റിലിടുക. അതിന്റെ മുകളിൽ ഇറച്ചിമസാല നിരത്തുക. ബാക്കിയുള്ള
വറുത്ത സവാളകൂട്ട് അതിന്റെ മുകളിൽ വിതറി അലങ്കരിക്കുക
19. ചൂടോടെ കഴിക്കാം

സുബൈദ ഉബൈദ്

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.