മേടസംക്രമം കഴിഞ്ഞുവരുന്ന പുലരിയാണു വിഷുപ്പുലരി. സൂര്യന്‍ മീനരാശി യില്‍നിന്ന് മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസം. രാവും പകലും തുല്യമാ യിരിക്കുന്ന വര്‍ഷത്തിലെ ഒരേയൊരു ദിവസമാണിത്. ഉത്തരായനത്തില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരേ മുകളില്‍ എത്തുന്ന ദിവസമാണ് ജ്യോതിശാ സ്ത്ര ത്തില്‍ 'വൈഷവം' എന്നറിയപ്പെടുന്ന വിഷു.
സൂര്യന്‍ മേടരാശിയില്‍ പ്രവേശിച്ചപ്പോള്‍ രാക്ഷസരാജാവായ രാവണന്റെ കൊട്ടാരമുറ്റത്ത് സൂര്യന്റെ തീഷ്ണ രശ്മികള്‍ പതിച്ചു.
'ഇന്നുമുതല്‍ കൊട്ടാര ത്തിനു നേരേ സൂര്യന്‍ ഉദിക്കരുതെന്ന്' രാവണന്‍ ആജ്ഞാപിച്ചു. പിന്നീട് രാവണ നിഗ്രഹത്തിന്റെ അടുത്ത പുലരിയിലാണു സൂര്യന്‍ മേടരാശിയില്‍ വീണ്ടും ഉദിച്ചതെന്ന് ഐതിഹ്യമുണ്ട്.
വര്‍ഷത്തിലെ ആദ്യമാസത്തിലെ ആദ്യ ഞാറ്റുവേല കുറിക്കുന്നതും ആദ്യ നക്ഷത്രം ഉദിക്കുന്നതും മേടം ഒന്നിന്നാണ്.
മലയാളിക്കു മാത്രമല്ല കൃഷിയുടെ ഈ വര്‍ഷപ്പിറവി. കര്‍ണാടകയിലും ആന്ധ്രയിലും വിഷുവിനു പകരം ഉഗാദിയാണ്. മഹാരാഷ്ട്രക്കാര്‍ക്ക് ഗുഢി പാഡ്വയും. തമിഴ്നാട്ടില്‍ വര്‍ഷപ്പിറപ്പ് എന്നാണ് ഈ ആഘോഷത്തിനു പേര്. അസമിലിത് ബിഹുവാണ്. യുഗ ആദി (വര്‍ഷപ്പിറവി)യാണ് ഉഗാദിയായത്. വസന്തകാലത്തിന്റെ തുയിലുണര്‍ത്തുകയാണ് ഈ ഉല്‍സവ ത്തിലൂടെ.
ആഘോഷം ഒരാഴ്ച മുമ്പേ തുടങ്ങും. മാവിലകളും വേപ്പിലകളും കൊണ്ട് വീടുകള്‍ അലങ്കരിക്കുന്നത് മറ്റൊരു പ്രത്യേകത. ഉഗാദി പച്ചടി തുടങ്ങിയ വിശേഷ വിഭവങ്ങളും തയാറാക്കും. ആഘോഷ രീതികളിലും ആചാരങ്ങളിലും വ്യത്യാ സങ്ങള്‍ പലതുണ്ടെങ്കിലും വിഷുവിനും മറ്റു സംസ്ഥാനങ്ങളിലെ സമാന ഉല്‍സവങ്ങള്‍ക്കും കൃഷിയുമായി അഭേദ്യമായ ബന്ധമുണ്ട്.
© Copyright 2015 Manoramaonline. All rights reserved.