കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം ഓണസദ്യ


ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ബ്രഹ്മാണ്ഡ ചിത്രവുമായാണ് റോഷൻ ആൻഡ്രൂസ്–നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണി വരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന കള്ളൻ കൊച്ചുണ്ണിയെ വരവേൽക്കാൻ മലയാളി പ്രേക്ഷകർ ഒരുങ്ങുകയാണ്. ഈ ഓണക്കാലത്ത് കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം ഓണസദ്യ കഴിക്കാൻ മനോരമ ഓൺലൈൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നു. പഴമ വിളിച്ചോതുന്ന വസ്ത്രങ്ങൾ അണിഞ്ഞുള്ള കുടുംബ ചിത്രങ്ങൾ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കൂ.

നിങ്ങളുടെ ചിത്രങ്ങൾ താെഴ കൊടുത്തിരിക്കുന്ന ഫോമിൽ അപ്ലോഡ് ചെയ്യുക. അല്ലെങ്കിൽ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുതരിക. തിരഞ്ഞെടുക്കപ്പെടുന്ന കുടുംബത്തിന് നിവിൻ പോളിക്കും കായംകുളം കൊച്ചുണ്ണിയിലെ മറ്റുതാരങ്ങൾക്കുമൊപ്പം ഓണസദ്യയുണ്ണാം.
© Copyright 2018 Manoramaonline. All rights reserved.