എന്താണ് ക്രിസ്മസ്

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജന്മദിനമായാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുന്നത്. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ജോസഫ്– മേരി ദമ്പതികളുടെ മകനായാണ് ലോകരക്ഷകന്റെ ജനനം.
ആഘോഷങ്ങൾ
ക്രിസ്തീയ ദേവാലയങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാര്‍ഥനകൾ ഉണ്ടായിരിക്കും. ‌കാരളുകളും പുൽക്കൂടും സമ്മാനങ്ങൾ നൽകലും കേക്ക് മുറിക്കലുമായി ആഘോഷങ്ങൾ.

ക്രിസ്മസ് ട്രീ

അലങ്കാരങ്ങളും തോരണങ്ങളുമായി ക്രിസ്മസിനൊരുക്കുന്ന മരങ്ങളാണ് ക്രിസ്മസ് ട്രീകൾ. പലതരത്തിലുള്ള മരങ്ങൾ ക്രിസ്മസ് ട്രീയായി ഉപയോഗിക്കാറുണ്ട്.

ആദ്യത്തെ ക്രിസ്മസ് ട്രീ

1510 ൽ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലാണ് ആദ്യമായി അലങ്കരിച്ച ക്രിസ്മസ് ട്രീകൾ ഉപയോഗിച്ചു തുടങ്ങിയതെന്നു ചരിത്രം പറയുന്നു. റോസാപ്പൂക്കൾ കൊണ്ടാണ് ഈ മരം അലങ്കരിച്ചത്.

ക്രിസ്മസിനൊരു യാത്ര പോയാലോ

പരീക്ഷ കഴിഞ്ഞ് കിട്ടുന്ന 10 ദിവസത്തെ അവധി. ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശമേകാൻ ഒരു യാത്ര പോകണ്ടേ. ഡിസംബറിന്റെ സുഖകരമായ കാലാവസ്ഥയിൽ ഒരു യാത്ര. എവിടെപ്പോകാം? ഇതാ ചില സ്ഥലങ്ങൾ.

X mas

ക്രിസ്മസിനെ Xmas എന്ന് ചുരുക്കി എഴുതുന്നു. പ്രാചീന ഗ്രീക്ക് ഭാഷയിൽ X എന്നത് ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു. അങ്ങനെയാണ് ക്രിസ്മസ് Xmas ആയത്.

ആരാണ് സാന്താക്ലോസ്

നാലാം നൂറ്റാണ്ടിൽ ഗ്രീക്കില്‍ ജീവിച്ചിരുന്ന ബിഷപ്പായിരുന്നു സെന്റ് നിക്കോളാസ്. പാവപ്പെട്ടവര്‍ക്ക് ഒരുപാടു സമ്മാനങ്ങൾ നല്‍കുമായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മയ്ക്കാണ് ക്രിസ്മസിനു സമ്മാങ്ങളുമായി എത്തന്ന അപ്പൂപ്പനു സാന്താക്ലോസ് എന്ന പേരു നൽകിയത്.

ക്രിസ്മസ് സാന്താക്ലോസ്

19-ാം നൂറ്റാണ്ടില്‍ കാനഡയിലാണ് ഇന്നു കാണുന്നതുപോലെ വെളളത്താടിയും വൈറ്റ് കോളറും ചുവപ്പും വെള്ളയും ചേര്‍ന്ന വസ്ത്രവുമണിഞ്ഞ് സാന്താ വീടുകളിലെത്തി ആശംസകൾ നേരാൻ തുടങ്ങിയത്. 1823–ൽ പ്രസിദ്ധീകരിക്കപ്പെട്ട എ വിസിറ്റ് ഫ്രം സെന്റ് നിക്കോളാസ് എന്ന കവിതയിൽ വിശദീകരിച്ചതുപോലെയാണ് സാന്തയുടെ വസ്ത്രം ഒരുക്കിയത്.

കാരൾ

യേശുവിനെ സ്തുതിക്കുന്ന ഗാനങ്ങളും കൊട്ടും മേളവുമായി സാന്താക്ലോസിനൊപ്പം ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നവരാണ് കാരൾ സംഘങ്ങൾ. മറ്റൊരാളുടെ ആരോഗ്യത്തിനും ഭാവിക്കും മംഗളാശംസകൾ നേരുന്ന ഇംഗ്ലണ്ടിലെ ആചാരമാണ് കാരൾ ആയി പരിണമിച്ചത്.

ക്രിസ്മസ് കേക്ക്

കൊതിയൂറുന്ന കേക്കുകളില്ലാതെ ക്രിസ്മസ് ഇല്ലല്ലോ. തലേദിവസത്തെ ഉപവാസം ക്രിസ്മസ് ദിനത്തിൽ അവസാനിപ്പിക്കാൻ ഇംഗ്ലിഷുകാർ പ്ലം ആണ് ഉപയോഗിച്ചിരുന്നത്. ഇത് പിന്നീട് പലതരം കേക്കുകളായി മാറി ക്രിസ്മസിന്റെ ഭാഗമായി.

ഈ ക്രിസ്മസിനു പരീക്ഷിക്കാവുന്ന ചില സൂപ്പർ വിഭവങ്ങൾ ഇതാ
ക്രിസ്മസ് കാർഡുകൾ

ക്രിസ്മസ് ആശംസകൾ നേരുന്ന കാർഡ് 1843 ൽ ഇംഗ്ലണ്ടിലാണ് കൈമാറിത്തുടങ്ങിയത്. പിന്നീട് ഇത് ലോകമെങ്ങും വ്യാപിച്ചു.

‘വലിയ’ ക്രിസ്മസ് ഗിഫ്റ്റ്

1886 ൽ ഫ്രാൻസ് അമേരിക്കയ്ക്കു സമ്മാനമായി നൽകിയ സ്റ്റാച്യൂ ഓഫ് ലിബർട്ടിയാണ് ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് സമ്മാനം.

ജിൻഗൽ ബെൽസ്

ജെയിംസ് ലോർഡ് പിയർപോണ്ട് എന്ന അമേരിക്കക്കാരൻ എഴുതിയ ഗാനമാണ് ജിംഗിൾ ബെൽസ്. നന്ദി സൂചകമായാണ് ഈ ഗാനം ആലപിച്ചിരുന്നത്. ഇന്ന് ക്രിസ്മസിനെ വരവേറ്റു കൊണ്ട് ലോകം മുഴുവൻ ഈ ഗാനം മുഴുങ്ങുന്നു.

ക്രിസ്മസ് സമാധാനം

ലോകത്ത് അശാന്തി പടർത്തിയ ഒന്നാം ലോക മഹായുദ്ധത്തിന്റെ ദിനങ്ങൾ. പരസ്പരം പോരടിച്ച് നാശം വിതച്ചുകൊണ്ടിരുന്ന ജർമനിയും ബ്രിട്ടനും യുദ്ധത്തിന് താൽക്കാലിക വിരാമമിടുന്നു. രക്തം ചിന്തലില്ലാതെ ക്രിസ്മസ് ഒന്നിച്ച് ആഘോഷിക്കാനായിരുന്നു ഈ താൽക്കാലിക സമാധാനം.

ക്രിസ്മസ് മൂവീസ്

ക്രിസ്മസിന് സിനിമയില്ലാതെ എന്ത് ആഘോഷം. മമ്മൂക്കയും ലാലേട്ടനും പ്രിയതാരങ്ങളുമൊക്കെ മാസ് ചിത്രങ്ങളുമായി മത്സരിക്കാനെത്തും. തമിഴ് പടങ്ങളും ഹോളിവുഡ് ചിത്രങ്ങളുമുണ്ടാകും. സിനിമാ പ്രേമികൾക്ക് ഏറെ ആവേശമാകുന്ന ഈ ദിവസങ്ങളിൽ നമ്മെ കോരിത്തിരപ്പിക്കാനെത്തുന്ന ചിത്രങ്ങൾ ഇതാ.

പുൽക്കൂട്

യേശുക്രിസ്തു ജനിച്ച ബെത്‌ലഹേമിലെ കാലിത്തൊഴുത്തിന്റെ ഓർമ പുതുക്കാനാണ് പുല്‍ക്കൂട് നിർമിക്കുന്നത്. പുല്ലും വൈക്കോലും ഉപയോഗിച്ചാണ് കൂട് ഒരുക്കുന്നത്. ഉണ്ണി യേശുവിന്റെയും മാതാപിതാക്കളുടേയും അവരെ കാണാനായി എത്തിയവരുടെയും രൂപങ്ങൾ പുൽക്കൂട്ടിൽ വെയ്ക്കും.

Back to top