My Jursey My Team Photo Contest Title

ഓണാഘോഷത്തിന്റെ നിറവിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ആട്ടവും പാട്ടും പൂക്കളവും കലാപരിപാടികളുമായി ആഘോഷങ്ങൾ സജീവം. ഇന്ത്യയ്ക്കു പുറത്തുള്ള പ്രവാസി മലയാളികൾക്കായി ഈ ഓണക്കാലത്ത് ഒരു മൽസരം സംഘടിപ്പിക്കുകയാണ് മനോരമ ഓൺലൈൻ. ഇത്തവണത്തെ നിങ്ങളുടെ ഓണാഘോഷത്തിന്റെ ചിത്രം പങ്കുവയ്ക്കാം. വീട്ടിലെ പൂക്കളം, കേരളീയ വസ്ത്രമണിഞ്ഞ നിങ്ങളുടെയും കുടുംബത്തിന്റെയും ചിത്രം, സംഘടനകളുടെ ഓണാഘോഷത്തിനിടയിലെ മികച്ച ചിത്രങ്ങൾ തുടങ്ങി ഓണാഘോഷത്തിന്റെ ഏതു ചിത്രവും പങ്കുവയ്ക്കാം. താഴെയുള്ള ഫോം പൂരിപ്പിച്ച് ഈ പേജിലാണ് ഫോട്ടോ അപ്‍ലോഡ് ചെയ്യേണ്ടത്. ഒരാൾക്ക് ഒരു ഫോട്ടോ മാത്രമേ അപ്‍ലോഡ് ചെയ്യാനാവൂ. തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും.

players-figure
Terms & Conditions
  • ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 15
  • ഇന്ത്യയ്ക്കു പുറത്ത് താമസിക്കുന്ന മലയാളികളുടെ ചിത്രങ്ങൾ മാത്രമേ ഉൾപ്പെടുത്തൂ
  • തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും
  • വിജയികളെ സെപ്റ്റംബർ 20ന് പ്രഖ്യാപിക്കും
  • മൽസര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനും അന്തിമ തീരുമാനം എടുക്കാനുമുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും
Onam Celebrations