കോഴിക്കോട് ഓണാവേശം നിറച്ച് ‘നിസാൻ മാഗ്നൈറ്റ് മഹാബലി @ ഹോം’ റോഡ് ഷോ
പൂവിളിയും പൂക്കളവും ആഘോഷങ്ങളുമായി വീണ്ടുമൊരു ഓണക്കാലമെത്തി. പോയകാലത്തിന്റെ ഓർമകളുമായെത്തുന്ന മാവേലി മന്നനും സംഘവും കോഴിക്കോട്ടെ വീടുകളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പലർക്കും കൗതുകം. മനോരമ ഓൺലൈനും നിസാനും സംയുക്തമായി അവതരിപ്പിക്കുന്ന ‘നിസാൻ മാഗ്നൈറ്റ് മഹാബലി @ ഹോം’ റോഡ് ഷോയുടെ ഭാഗമായാണ് ജില്ലയിലെ തിരഞ്ഞെടുത്ത വീടുകളിൽ മാവേലിയും സംഘവും എത്തിയത്. .
മിഥ്യയുടെ മാന്ത്രികതയും സമകാലിക കാലത്തെയും സമന്വയിപ്പിക്കുന്ന ഓണക്കാലത്ത് ഇതൊരു പുതിയ തുടക്കമാണ്. പുതിയ മാഗ്‍നൈറ്റ് സ്വന്തമാക്കുന്ന തിരഞ്ഞെടുത്തവർക്ക് നിസാൻ ഷോറുമുകളിൽ മഹാബലിയും സെലിബ്രിറ്റിയും ചേർന്ന് താക്കോൽ കൈമാറും. കൂടാതെ, അടുത്തിടെ നിസാൻ മാഗ്‍നൈറ്റ് കാറുകൾ വാങ്ങിയവരുടെ വീടുകളിൽ ഈ ഓണക്കാലത്ത് മഹാബലി നേരിട്ടെത്തുന്നതുമാണ് പരിപാടി. മഹാബലി അനുഗ്രഹവും ആശംസകളും നേരും. കാർ സ്വന്തമാക്കിയവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒപ്പം ആഘോഷവും നടക്കുംനിസാൻ മാഗ്‍നൈറ്റ് കാർ സ്വന്തമാക്കിയവർക്ക് മഹാബലി താക്കോലും വിവിധ സമ്മാനങ്ങളും നൽകി പുത്തൻ യാത്രയ്ക്ക് ആശംസകളേകി. ഹൃദ്യമായ സ്വീകരണമാണ് സംഘത്തിനു വിവിധ സ്ഥലങ്ങളിൽ ലഭിച്ചത്. ജില്ലയിലെ അഞ്ചു വീടുകളാണ് മഹാബലിയും സംഘവും ആട്ടവും പാട്ടും കളികളുമായി സന്ദർശിച്ചത്. കക്കോടിയിലെ അശ്വിൻ, എലത്തൂരിലെ ഷനോജ്, മെഡിക്കൽ കോളജിലെ പ്രശോഭ്, ചാത്തമംഗലത്തെ രാകേഷ്, എരഞ്ഞിക്കലിലെ ഷിജിൻ എന്നിവരുടെ വീടുകളിലാണ് മഹാബലിയും സംഘവും ഇന്ന് സന്ദർശനം നടത്തിയത്. .
പ്രത്യേക വാഹനത്തിലെത്തിയ മാവേലി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഓലക്കുടയും ചൂടി വീടുകളിലേക്കെത്തി. ചുറ്റുമുള്ളവരിൽ പലരും ആവേശത്തോടെ മാവേലിയെ അഭിവാദ്യം ചെയ്തു. കുട്ടികളിൽ പലരുടെയും മുഖത്ത് കൗതുകമായിരുന്നു. തുടർന്ന് വാഹനം വാങ്ങിയ വ്യക്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും സംസാരിച്ചു. താക്കോൽ കൈമാറുകയും ഓണസമ്മാനങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് അവിടെ കൂടിയിരിക്കുന്നവർക്കായി വിവിധ കളികളിൽ നടത്തുകയും ചെയ്തു. വിജയികളായവർക്ക് മാവേലി സമ്മാനം നൽകുകയും ചെയ്തു.
14, 15 തീയതികളിൽ തൃശൂരിലാണ് ‘നിസാൻ മാഗ്നൈറ്റ് മഹാബലി @ ഹോം’ റോഡ് ഷോ നടക്കുന്നത്. 16, 17 തീയതികളിൽ തിരുവനന്തപുരം, 18, 19, 20, 21 തീയതികളിൽ കൊച്ചി എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. മാഗ്‌നൈറ്റ് സ്വന്തമാക്കിയവരുടെ പുത്തൻ യാത്രയുടെ തുടക്കത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ഓണക്കാലമായിരിക്കുമിത്