മാഗ്‌നൈറ്റ് വാങ്ങിയവർക്ക് ഓണത്തിനു ഇരട്ടി മധുരം; ഹൃദയം നിറച്ച് ‘നിസാൻ മാഗ്നൈറ്റ് മഹാബലി @ ഹോം’
ഓണക്കാലത്ത് മഹാബലിയുടെ സന്ദർശനവും വിവിധ ഗെയിമുകളും സമ്മാനങ്ങളുമായി മനോരമ ഓൺലൈനും നിസാനും സംയുക്തമായി അവതരിപ്പിക്കുന്ന ‘നിസാൻ മാഗ്നൈറ്റ് മഹാബലി @ ഹോം’ റോഡ് ഷോയ്ക്ക് കൊച്ചിയിൽ സമാപനം. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, എറണാകുളം എന്നീ നാലു ജില്ലകളിലെ തിരഞ്ഞെടുത്ത വീടുകളിലും നിസാൻ ഷോറൂമുകളിലുമായിരുന്നു റോഡ് ഷോ നടന്നത്. നാലു ജില്ലകളിലും വലിയ സ്വീകരണമാണ് പരിപാടിക്ക് ലഭിച്ചത്. പോയകാലത്തിന്റെ ഓർമകളുമായെത്തുന്ന മാവേലി മന്നനും സംഘവും വീടുകളിലെത്തിയപ്പോൾ ഇരുകൈയ്യും നീട്ടി ജനങ്ങൾ സ്വീകരിച്ചു.
എറണാകുളത്ത് ഇന്ന് നാലാം ദിനമായിരുന്നു റോഡ് ഷോ. പെരുമ്പാവൂരിലെ മോളി, കുറുപ്പംപടിയിലെ സുരേന്ദ്രൻ, വളയൻചിറങ്ങരയിലെ മുരളി എന്നിവരുടെ വീടുകളിലാണ് മഹാബലിയും സംഘവും ഇന്ന് സന്ദർശനം നടത്തിയത്. നിസാൻ മാഗ്‍നൈറ്റ് കാർ സ്വന്തമാക്കിയവർക്ക് മഹാബലി താക്കോലും വിവിധ സമ്മാനങ്ങളും നൽകി പുത്തൻ യാത്രയ്ക്ക് ആശംസകളേകി. അടുത്തിടെ നിസാൻ മാഗ്‍നൈറ്റ് കാറുകൾ വാങ്ങിയവരുടെ വീടുകളിൽ ഓണക്കാലത്ത് മഹാബലിയും സംഘവും ആട്ടവും പാട്ടും സമ്മാനങ്ങളുമായി എത്തുകയായിരുന്നു.
കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷമാണ് മഹാബലിയും സംഘവും കൊച്ചിയിൽ എത്തിയത്. എല്ലാ ദിവസവും എറണാകുളത്ത് വലിയ സ്വീകരണമാണ് ലഭിച്ചത്. പുതിയ മാഗ്‍നൈറ്റ് സ്വന്തമാക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവർക്ക് നിസാൻ ഷോറുമുകളിൽ മഹാബലിയും പ്രശസ്ത സിനിമാ താരവും മോഡലുമായ മാളവിക ശ്രീനാഥും ചേർന്ന് താക്കോൽ കൈമാറുകയും അടുത്തിടെ നിസാൻ മാഗ്‍നൈറ്റ് കാറുകൾ വാങ്ങിയവരുടെ വീടുകളിൽ ഈ ഓണക്കാലത്ത് മഹാബലി നേരിട്ടെത്തുകയും ചെയ്യുന്നതാണ് പരിപാടി.
പ്രത്യേക വാഹനത്തിലെത്തിയ മാവേലി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഓലക്കുടയും ചൂടി വീടുകളിലേക്കെത്തി. ചുറ്റുമുള്ളവരിൽ പലരും ആവേശത്തോടെ മാവേലിയെ അഭിവാദ്യം ചെയ്തു. കുട്ടികളിൽ പലരുടെയും മുഖത്ത് കൗതുകമായിരുന്നു. തുടർന്ന് വാഹനം വാങ്ങിയ വ്യക്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും സംസാരിച്ചു. താക്കോൽ കൈമാറുകയും ഓണസമ്മാനങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് അവിടെ കൂടിയിരിക്കുന്നവർക്കായി വിവിധ കളികളിൽ നടത്തുകയും ചെയ്തു. വിജയികളായവർക്ക് മാവേലി സമ്മാനം നൽകുകയും ചെയ്തു.
ഓണക്കാലത്ത് നിസാൻ മാഗ്‍നൈറ്റ് സ്വന്തമാക്കിയതിലൂടെ ഇരട്ടി മധുരമാണ് ലഭിച്ചതെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം. മഹാബലിയും സംഘവും എത്തി ആശംസകൾ നേർന്നത് പുതിയ അനുഭവമായിരുന്നുവെന്നു പലരും ചൂണ്ടിക്കാണിച്ചു. ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കണെന്നു ആവശ്യപ്പെട്ടവർ നിരവധിയാണ്.