മനോരമ ഓൺലൈനുമായി ചേർന്ന് ഓണത്തിന് വി ഉപഭോക്താക്കൾക്കായി ഒരുക്കിയ ഇ–പൂക്കള മൽസരത്തിന് ലഭിച്ചത് മികച്ച പിന്തുണ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വിയുടെ അത്യാധുനിക സാങ്കേതിക വിദ്യയും ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും മനോരമ ഓൺലൈനിന്റെ വിശ്വസ്തതയിൽ അധിഷ്ഠിതമായ പത്രപ്രവർത്തനവും സമന്വയിപ്പിക്കുന്നതാണ് ഈ പങ്കാളിത്തം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 20000, 15000, 10000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. 10 പേർക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപ വീതവും ലഭിക്കും.
ഡിജിറ്റൽ മേഖലയിലെ പരിണാമങ്ങൾക്കനുസൃതമായി അടിക്കടി നവീകരണങ്ങൾ ഉറപ്പാക്കിയും മികച്ച നെറ്റ്‌വർക്ക് കവറേജ്, സമാനതകളില്ലാത്ത ഉപഭോക്തൃ സേവനം എന്നിവയിലൂടെയുമാണ് വി വേറിട്ട് നിൽക്കുന്നത്. ശക്തമായ അടിസ്ഥാന സൗകര്യങ്ങളും നെറ്റ്‌വർക്ക് സാധ്യതകളും പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിലും വേഗത്തിലും കണ്ടന്റുകളിലേക്ക് എത്താൻ സാധിക്കുന്നുണ്ടെന്ന് വി ഉറപ്പുവരുത്തുന്നു. ഉപഭോക്താക്കള്‍ക്ക് ശബ്ദത്തില്‍ കൂടുതല്‍ വ്യക്തതയും മെച്ചപ്പെട്ട ഇൻഡോർ അനുഭവവും ഉറപ്പാക്കുന്നതിന് കേരളത്തിലെ എല്ലാ സൈറ്റുകളിലും ഏറ്റവും കാര്യക്ഷമമായ 900 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രത്തിന്റെ വിന്യാസം വി പൂർത്തിയാക്കിയിട്ടുണ്ട്. 4 ജി കപ്പാസിറ്റിയും 2500 മെഗാഹെർട്സ് ബാൻഡുമുള്ള കേരളത്തിലെ ഏക സ്വകാര്യ നെറ്റ്‌വർക്കും വിയാണ്.
വിയുടെ പ്രീപെയ്ഡ് വരിക്കാർക്ക് മൂല്യം നൽകുക എന്നതു മാത്രമല്ല ടെലികോം വ്യവസായത്തിൽ പുതിയ മാതൃകകൾ സൃഷ്ടിക്കുക എന്നതും ഈ സഹകരണത്തിലൂടെ ലഭ്യമാക്കുന്നു. വിയുടെ വിശാലമായ നെറ്റ്‌വർക്ക് ഉപയോഗിച്ച് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രത്യേക റീചാർജിലൂടെ ഡിജിറ്റൽ കണ്ടന്റുകൾ ഇപ്പോൾ തടസ്സമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും. മൂന്ന് സവിശേഷ ആനുകൂല്യങ്ങള്‍ ഒറ്റ റീ ചാർജിൽ ആസ്വദിക്കാനാവുന്ന ഒന്നാണ് വി ഹീറോ അൺലിമിറ്റഡ് റീചാർജ്.
പ്രവൃത്തിദിവസങ്ങളിൽ ഉപയോഗിക്കപ്പെടാത്ത അവശേഷിക്കുന്ന ദിവസേനയുള്ള ഡാറ്റ ഒന്നായി ശേഖരിച്ച് ഉപഭോക്താക്കൾക്ക് വാരാന്ത്യങ്ങളില്‍ അത് ഉപയോഗിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
അർധരാത്രി 12 മുതൽ പുലർച്ചെ 6 വരെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് അധിക ചാർജോ നിയന്ത്രണങ്ങളോ ഇല്ലാതെ രാത്രി 12 മുതൽ പുലർച്ചെ ആറുമണിവരെ അൺലിമിറ്റഡ് ഹൈ സ്പീഡ് നൈറ്റ് ടൈം ഡാറ്റ ലഭിക്കും.
ഉപഭോക്താക്കൾക്ക് മാസത്തിൽ രണ്ടുതവണ പ്രതിദിനം 1 ജിബി അതിവേഗ ഡാറ്റയുടെ ബാക്കപ്പ് ആക്സസ് ചെയ്യാൻ അവസരം ഒരുക്കുന്നു.