HOME»

പ്രമേഹം കുറയ്ക്കും ഭക്ഷണം

Article_image

പ്രമേഹമാണെന്നു കേൾക്കുമ്പോഴെ മനസ്സിലേക്ക് ആദ്യം വരുന്ന ചിന്ത ഇനി ഭക്ഷണം നിയന്ത്രിക്കണമല്ലോ എന്നാണ്. പ്രമേഹരോഗിയുടെ വീട്ടുകാർ‌ക്കും തലവേദന തുടങ്ങുകയായി. ഇനി വീട്ടിൽ രണ്ടുതരം ഭക്ഷണം വയ്ക്കണമല്ലോ? എന്നാൽ ഈ രണ്ടു ചിന്തകളും തെറ്റാണെന്നാണ് കേരളത്തിലെ പ്രമഹരോഗവിദഗ്ധരുടെ അഭിപ്രായം. പ്രമേഹരോഗിക്ക് പ്രത്യേക ഡയറ്റ് എന്ന ചിന്ത തന്നെ മാറേണ്ടിയിരിക്കുന്നു എന്നവർ‌ പറയുന്നു. യഥാർ‌ഥത്തിൽ പ്രമേഹരോഗി കഴിക്കണമെന്നു ചിട്ടപ്പെടുത്തിയിരിക്കുന്ന ഭക്ഷണം തന്നെയാണ് എല്ലാവരും കഴിക്കേണ്ടത്. അധികം മധുരവും എണ്ണയും കൊഴുപ്പും അന്നജവുമില്ലാത്ത ധാരാളം നാരുകളുള്ള ഭക്ഷണം. അതാണ് ശരിക്കുള്ള ആരോഗ്യഭക്ഷണം. ഇങ്ങനെ പറയുന്നത‍‌‍‌ിന് മറ്റൊരു യുക്തി കൂടിയുണ്ട്. കേരളത്തിൽ ആറ് ശതമാനം പേർ (1820 ലക്ഷം) പ്രമേഹബാധ‍‍ിതരാണ്. അത്രയും തന്നെ പേർ പ്രമേഹപ‍ൂർവാവസ്ഥയിലുമാണ്. ശേഷ‍ിക്കുന്നവർക്ക് പ്രമേഹം പ്രതിരോധിക്കാനുള്ള പ്രധാനമാർഗം എന്നത് ആരോഗ്യകരമായ ഡയറ്റ് ശീലിക്കുക തന്നെയ‍ാണ്.

പ്രമേഹരോഗിയെ സംബന്ധിച്ച് ആരോഗ്യകരമായ ഭക്ഷണം തന്ന‍െയാണ് പ്രധാന ഒൗഷധം. പ്രത്യ‍േകിച്ച് പ്രമേഹപൂർവ ഘട്ടത്തിൽ ഉള്ളവർക്ക് ഇതേവരെ കഴിച്ച‍ിരുന്ന ഭക്ഷണത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഗ്ലൂക്കോസ് നിരക്ക് സാധാരണ നിലയിലെത്തുന്ന‍ുതു കാണാം. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകളോ ഇൻസുലിനോ എന്നിവയെല്ലാം ചേരുന്നതാണ് പ്രമേഹചികിത്സ. മരുന്നിനൊപ്പം പ്രാധാന്യമ‍ുണ്ട് ഭക്ഷണനിയന്ത്രണത്തിനും. വരുന്നിടത്തു വച്ചു കാണാം എന്ന മട്ടിൽ ഭക്ഷണ നിയ‍ന്ത്രണമൊന്നുമില്ലാതെ മുന്നോട്ടു പോകുന്ന പ്രമേഹരോഗികളിൽ ഭാവിയിൽ മറ്റു രോഗങ്ങൾക്ക് (അമിതവണ്ണം, ഹൃദ്രോഗം പോലുള്ളവ) ഉള്ള സാധ്യത വളരെ കൂടുതലാണ്. തന്നെയുമല്ല പ്രമേഹചികിത്സയിലെ നിർണായകപടിയാണ് പ്രമേഹരോഗിയുടെ ശരീരഭാരം അമിതമാകാതെ നിയന്ത്രിക്കുന്നത്. ഇതിന് ഭക്ഷണത്തില‍ൂടെയെത്തുന്ന കാലറിയുടെ അളവ് നിയന്തിക്കുക തന്ന‍െ വേണം. അതിന് എന്തൊക്കെ വേണമെന്നു നമുക്കു നോക്കാം.

പഞ്ചസാരയും കാലറ‍ിയും
പ്രമേഹം വന്നാൽ പഞ്ചസാര കുറയ്ക്കണമെന്ന് എല്ലാവർക്കും അറിയാം. വിത്തൗട്ട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് പ്രമേഹരോഗിയുടെ തിരിച്ചറിയൽ അടയാളം തന്നെ. എന്നാൽ പ്രമേഹരോഗി മധുരം കഴിക്കരുതെന്ന് എവ‍ിടെയും പറഞ്ഞിട്ടില്ല. ദിവസം 30 ഗ്രാം പഞ്ചസാര വരെ അനുവദനീയമാണ്. അതായത് ആറ് ടീസ്പ‍ൂൺ പഞ്ചസാര വരെ ദിവസം ഉപയോഗിക്കാം. പക്ഷേ കുഴപ്പം മറ്റൊന്നാണ്.

ആകെ കാലറിയുടെ അളവു ക്രമാതീതമായി കൂടരുത്. ഒരു ഗ്രാം പഞ്ചസാരയിൽ ഏതാണ്ട് നാല് കാലറിയോളം ഉൗർജമുണ്ട്. 30 ഗ്രാം പഞ്ചസാര കഴിക്കുമ്പോൾ 120 കാലറിയോളം ഉൗർജം ശരീരത്തിലെത്തും ഈ 120 കാലറി ഉൗർജം ബാക്കി ഭക്ഷണത്തിൽ‌ നിന്നു കുറയ്ക്കാമെങ്കിൽ പഞ്ചസാര കഴിക്കാം.

നാരുള്ള അന്നജം കഴിക്കാം
കാർബോഹൈഡ്രേറ്റും കൊഴുപ്പും നിയന്ത്രിതമായി വേണം ഉപയോഗിക്കാൻ. ആകെ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ‍് 4060 ശതമാനത്തിനുള്ളിലായിരിക്കണം.. അതിലും പ്രധാനം നാരുകൾ കൂടുതലുള്ള കാർബോഹൈഡ്ര‍േറ്റുകൾ കൂടുതൽ ഉപയോഗിക്കുകയെന്നതാണ്. അതായത് എളുപ്പം ദഹിക്കാതെ കെട്ടിക്കിടക്കുന്ന ഭക്ഷണം. തവിടുള്ള ധാന്യങ്ങളിൽ നാരു കൂടുതലായിരിക്കും. അധികം സംസ്കരിക്കാത്ത ഗോതമ്പുപൊടി, നെല്ലു കുത്തിയ അരി എന്നിവ ഉദാഹരണം. പച്ചക്കറികളിലും പഴങ്ങളിലുമാണ് കൂട‍ുതൽ നാരുകളുള്ളത്. ചുണ്ട്, വാഴപ്പിണ്ടി, ഇലക്കറികൾ എന്നിവയിൽ ധാരാളം നാരുണ്ട്. രണ്ടു ഗുണങ്ങളാണ് ഇത്തരം ഭക്ഷണങ്ങൾക്കുള്ളത്. എളുപ്പം വിശക്കില്ല, രക്തത്തിലെ പഞ്ചസാര നിരക്ക് പൊടുന്നനെ ഉയർത്തില്ല, നാരു നീക്കി സംസ്കരിച്ച ഭക്ഷണങ്ങൾക്ക് ഈ ഗുണമില്ല.

കാർബോഹൈഡ്രേറ്റ് തിരഞ്ഞെടുക്കുന്നതിന് ആശ്രയിക്കാവുന്ന അളവുകോലാണ് ഗ്ലൈസീമിക് ഇൻഡക്സ്. ഒ‍ാരോ ഭക്ഷണപദാർഥത്തിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്താനുള്ള കെൽപിനെയാണ് ഗ്ലൈസീമിക് ഇൻഡക്സ് (ജി‍െഎ) എന്നു പറയുന്നത്. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണമാണ് രക്തത്തിലെ ഗ്ലൂക്കോസ് ഏറ്റക്കുറച്ചിലില്ലാതെ നിലനിർത്താൻ അനുയോജ്യം. അവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അൽപം മാത്രമേ ഉയർത്തുകയുള്ളൂ.

എന്നാൽ ഗ്ലൈസീമിക് ഇൻഡക്സ് എപ്പോഴും പ്രായോഗികമാകണമെന്നില്ല എന്ന മറുവാദവുമുണ്ട്. കാരണം കുടലിന്റെ ചലനവും കഴിക്കുന്ന സമയത്തെ മൂഡുമൊക്കെ ഭക്ഷണത്തിന്റെ ദഹനത്തെ ബാധിക്കാം. അതുകൊണ്ട് ഏതു ഭക്ഷണം കഴിക്കുമ്പോഴാണ് രക്തത്തിലെ പഞ്ചസാര വലിയ ചാഞ്ചല്യമില്ലാതെ നിൽക്കുന്നതെന്നു സ്വയം പരിശോധിച്ച് മനസ്സിലാക്കുന്നതാണ് ഏറ്റവും നല്ലത്.

പലനേരമായി കഴിക്കുക
അളവു കുറച്ച് പല നേരമായി കഴിച്ചാൽ വിശപ്പിനെ പ്രതിരോധിക്കാം. മൂന്നു പ്രധാനഭക്ഷണവും രണ്ട് ഇടനേര ഭക്ഷണവും എന്ന രീതിയാണ് നല്ലത്. കൃത്യസമയത്തു കഴിക്കുകയും വേണം.

എണ്ണയുടേയും തേങ്ങയുടേയും കാലറി കണക്കാക്കാതെ പോകുന്നതാണ് മറ്റൊരു അബദ്ധം. ദോശയോടൊപ്പം സാമ്പാറിനു പകരം ചട്നിയാണെങ്കിൽ കാലറി കുത്തനെ ഉയരും. ഒരു ഗ്രാം തേങ്ങയിൽ 4.44 കാലറി ഉൗർജമുണ്ട്. ഒരു ഗ്രാം (ഏകദേശം കാൽ ടീ സ്പൂൺ) എണ്ണയിൽ ഒമ്പത് കാലറിയും. തേങ്ങയും എണ്ണയും ചേരുന്നതനുസരിച്ച് ഭക്ഷണത്തിന്റെ ആകെ കാലറിയും വർധിക്കും. ഇതെല്ലാം ശ്രദ്ധിച്ച് ഭക്ഷണം കഴിച്ചാൽ ടൈപ്പ്2 പ്രമേഹത്തിനു ഭക്ഷണം തന്നെ ഒൗഷധമായി മാറും.