മുപ്പത്തഞ്ചു വയസു കഴിഞ്ഞാൽ നടുവേദന!

നടുവിനു കൊളുത്തി വലിക്കുന്നതുപോലുള്ള വേദന അപ്രതീക്ഷിതമായെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ പോലും മിന്നൽ പോലുള്ള ഈ കഠിന നൊമ്പരം അനുഭവിച്ചിട്ടില്ലാത്തവർ ഭാഗ്യവാന്മാർ. നട്ടെല്ലിലോ ബന്ധപ്പെട്ട പേശികളിലോ സന്ധികളിലോ ഉണ്ടാകുന്ന ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണു നടുവേദന. നടുവിന്റെ താഴ്ഭാഗത്ത് ഉണ്ടാകുന്നതാണ് നടുവേദനയിൽ കൂടുതലും.

നടുവേദന വരാൻ സാധ്യതയുള്ളവർ
മുപ്പത്തഞ്ചു വയസു കഴിഞ്ഞാൽ നടുവേദനയ്ക്കുള്ള സാധ്യത കൂടുന്നു. എല്ലുകളുടെ ബലം കുറഞ്ഞു തുടങ്ങുകയും പേശികളുടെ ഇലാസ്തികത കുറയുകയും ചെയ്യുന്നതാണു കാരണം. നട്ടെല്ലിലെ ഡിസ്കുകളിലെ ജലാംശം കുറയുന്നതു മൂലം വ‌ഴക്കം കുറഞ്ഞ് നടുവേദന വരാം.

നടുവേദന വരാൻ സാധ്യതയുള്ളവർ
∙ സ്ഥിരമായി ഇരുന്നും നിവർന്നും ജോലിചെയ്യുന്നവർ
∙ അമിതഭാരം ചുമക്കുന്നവർ
∙ വ്യായാമം ചെയ്യാത്തവർ
∙ നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശരിയായ ശാരീരിക നില പാലിക്കാത്തവർ
∙ നട്ടെല്ലിനു വൈകല്യമുള്ളവർ
∙ അമിത വണ്ണമുള്ളവർ, കുടവയറുള്ളവർ
∙ ഹൈഹീൽഡ് ചെരിപ്പ് ഉപയോഗിക്കുന്നവർ (രണ്ടു സെന്റീമീറ്ററിൽ കൂടുതൽ ഹീലുള്ളവ)
∙ അണുബാധ, അർബുദം തുടങ്ങിയവ നട്ടെല്ലിനെ ബാധിച്ചവർ, ആന്തരികാവയവങ്ങൾക്ക് അസുഖം ബാധിച്ചവർ
∙ അസ്ഥിക്ഷയം (ഓസ്റ്റിയോപൊറോസിസ്) പിടിപെട്ടവർ
∙ ഗർഭിണികൾ
∙ പുകവലിക്കുന്നവർ
∙ മാനസികസമ്മർദ്ദമുള്ളവർ

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.