വ്യായാമം ശീലമാക്കിയാൽ നടുവേദന തടയാം

നട്ടെല്ലിലെ അസ്ഥികളുടെ ചലനശേഷി നിലനിർത്താനും പേശികളുടെ ബലം കൂട്ടാനും അമിതവണ്ണവും കുടവയറും കുറയ്ക്കാനും വ്യായാമങ്ങൾ ചെയ്യുന്നതു ശീലമാക്കണം.

മലർന്നു കിടന്നുകൊണ്ട് ഒരു കാൽ ഉയർത്തുക. പിന്നീട് രണ്ടു കാലുകളും തൊണ്ണൂറു ഡിഗ്രി ഉയർത്തുക. ഇത് അഞ്ചു തവണ ആവർത്തിക്കുക.

നേരേ നിന്നശേഷം കാൽമുട്ടു മടക്കാതെ കുനിച്ച് കൈവിരലുകൾ നിലത്തു തൊടുന്നതും നല്ല വ്യായാമമാണ്. നടുവേദന തടയാൻ ഏതു പ്രായത്തിലും ചെയ്യാവുന്ന ലളിതമായ ധാരാളം വ്യായാമങ്ങളുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം അവരവർക്കു യോജിച്ചതു തിരഞ്ഞെടുക്കുക.

മാനസിക സമ്മർദ്ദമുള്ളവരിൽ നടുവേദന പെട്ടെന്നു വരുന്നതായി കാണുന്നു. അവരുടെ നടപ്പിലും ഇരിപ്പിലും ശാരീരിക നില മാറുന്നതാണു കാരണം. ഇവരിൽ നടുവേദന മാറാനും കൂടുതൽ സമയമെടുക്കും.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.