ജീവിതശൈലിയിൽ ശ്രദ്ധിച്ചാൽ നടുവേദന തടയാം

ജീവിതശൈലിയിൽ അൽപം ശ്രദ്ധിച്ചാൽ നടുവേദന വരുന്നത് മിക്കവാറും തടയാം.

ശരിയായ ശാരീരിക നില പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ നടുവിനു താങ്ങു കിട്ടുന്ന രീതിയിലുള്ള കസേരകൾ ഉപയോഗിക്കണം. നടുവിന് സപ്പോർട്ട് കിട്ടുന്ന വിധത്തിൽ കുഷ്യൻ വയ്ക്കണം. നടുവിനു താങ് കിട്ടാത്ത വിധത്തിൽ മുമ്പോട്ടു ചാഞ്ഞിരുന്ന് ജോലി ചെയ്യരുത്.

അര മണിക്കൂറിലോ ഒരു മണിക്കൂർ കഴിയുമ്പോഴോ എഴുന്നേറ്റു നിൽക്കുക. കസേരയിൽ ഇരുന്നു തന്നെ കൈകാലുകൾക്ക് അയവ് കിട്ടുന്ന വ്യായാമങ്ങൾ ചെയ്യാം. ഇരു കൈകളും പരസ്പരം കോർത്തു പിടിച്ച് മുന്നോട്ടു നീട്ടിവലിച്ചു പിടിച്ചിട്ട് മെല്ലെ അയച്ചിടുക. കസേരയിൽ ഇരുന്നു തന്നെ കാലുകളും നീട്ടിയും മടക്കിയും വ്യായാമം ചെയ്യാം.

ദീർഘനേരം വാഹനം ഓടിക്കുന്നവരും നടുവിന് ഒരു കുഷ്യൻ താങ്ങായി വയ്ക്കണം. നിങ്ങളുടെ ഇരിപ്പിടം സ്റ്റിയറിങ് വീലിനോട് ആവശ്യത്തിന് അടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക ദീർഘനേരം നിന്നു ജോലിചെയ്യുന്നവർ ഉയരം കുറഞ്ഞ പീഠത്തിൽ ഇടയ്ക്കു ഇരുകാലുകളും കയറ്റി വയ്ക്കുക.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.