കിടപ്പ് നടുവിന് ഏറ്റവും നല്ലത്

നടുവിന് ഏറ്റവും താങ്ങുകിട്ടുന്നതു മലർന്നുകിടക്കുമ്പോഴാണ് കമിഴ്ന്നുകിടക്കുന്ന ശീലമുള്ളവർ അതു മാറ്റിയേ മതിയാവൂ. കമിഴ്ന്നു കിടക്കുന്നതു നടുവിനു ബുദ്ധിമുട്ടുണ്ടാക്കുകയും ക്രമേണ നടുവേദനയ്ക്കു കാരണമാകുകയും ചെയ്യും. കിടക്ക ഉറപ്പുള്ളതാകണം.

കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോഴും ശ്രദ്ധിക്കണം. ആദ്യം ഒരുവശത്തേക്കു ചരിഞ്ഞു കിടന്ന ശേഷം എഴുന്നേൽക്കുക. കുറേനേരത്തെ വിശ്രമത്തിനുശേഷം നടുവിലേക്കു കൂടുതൽ സമ്മർദം പെട്ടെന്നു വരുന്നതു നല്ലതല്ല. അതുകൊണ്ടുതന്നെ ഒരുവശം ചരിഞ്ഞുകിടന്നതിനുശേഷം എഴുന്നേൽക്കുന്നതാണു ഗുണകരം.

ഭാരമുള്ള വസ്തുക്കൾ എടുത്തുയർത്തുക. ഭാരമുള്ള വസ്തുക്കളുമായി നടക്കുക. കുനിഞ്ഞുനിന്നു ജോലി ചെയ്യുക. തുടങ്ങിയവയൊക്കെയാണു നടുവേദന ഉണ്ടാക്കുന്ന മറ്റു ഘടകങ്ങൾ. അറയിൽ നിന്ന് ഒരു ഭാരവസ്തു ഉയർത്തേണ്ടപ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

കുനിഞ്ഞു നിന്ന് അത് ഉയർത്തുന്നതിനു പകരം ഇടുപ്പും കാൽമുട്ടും കൂടുതലായി ഉപയോഗിക്കുക. അതായതു മുട്ടുകുത്തി ഇരുന്നുകൊണ്ടു ഭാരം പൊക്കുക. ഭാരോദ്വഹന മത്സരക്കാർ ചെയ്യുന്നതു ശ്രദ്ധിച്ചിട്ടില്ലേ. അതുപോലെതന്നെ അതുപോലെ ഭാരവസ്തുക്കളുമായി നടന്നു നീങ്ങേണ്ടി വരുമ്പോൾ ഭാരം ദേഹത്തോടു കഴിയുന്നത്ര ചേർത്തുവയ്ക്കുക.

കുനിഞ്ഞു നിൽക്കുന്നത് അത്രയേറെ അപകടകരമല്ല. എന്നാൽ ദിർഘനേരം കുനിഞ്ഞു നിന്നു ജോലി ചെയ്യുന്നതു നല്ലതല്ല ഇത്തരം ജോലി ചെയ്യുന്നവർ കുനിഞ്ഞു നിൽപ് എത്രയും കുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം.

അതുപോലെ സ്ഥിരമായി ഭാരമുയർത്തേണ്ട ജോലി ചെയ്യുന്നവർ നടുവിനു സംരക്ഷണം നൽകുന്ന ബൽറ്റ് ധരിക്കണം. ഒരേ രീതിയിൽ നിന്നോ ഇരുന്നോ ഉള്ള ജോലി ഒഴിവാക്കുകയാണു നടുവേദനയും കഴുത്തുവേദനയും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം . ഇതാണു നടുവു സംരക്ഷണത്തിനായി നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.