അമിതവണ്ണക്കാരുടെ ആഹാരരീതി ഇങ്ങനെ

അമിതവണ്ണത്തിൽ ഏറ്റവും പ്രധാന വില്ലൻ ആഹാരം തന്നെയാണ്. എന്നാൽ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാനും സാധിക്കില്ല. അതു പോഷകാഹാരക്കുറവ് മൂലമുള്ള പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നതിനേ ഉപകരിക്കൂ.

ജോലിയുമായി ബന്ധപ്പെട്ടുള്ള ഒബീസിറ്റി ഇന്ന് വളരെയധികം കാണപ്പെടുന്നുണ്ട്. ദിനചര്യയിൽ വരുന്ന വ്യത്യാസമാണ് ഇവിടെ വില്ലനാകുന്നത്. രാവിലെ എഴുന്നേറ്റ് പ്രാഥമിക കർമങ്ങൾ നിർവഹിച്ച ശേഷം വിശപ്പ് ഉണ്ടെന്ന് അറിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. നാം കഴിച്ച ആഹാരം വേണ്ട വിധത്തിൽ ദഹിച്ചെങ്കിൽ മാത്രമേ വിശപ്പ് ഉണ്ടാകൂ. പ്രധാനമായും മൂന്ന് ആഹാരകാലങ്ങളാണ് പറയുന്നത്. രാവിലെ കഴിച്ച ആഹാരം ദഹിച്ചതിനു ശേഷം മാത്രം ഉച്ചയ്ക്ക് ഭക്ഷിക്കുക. അതുപോലെ തന്നെ രാത്രിയിലെ ആഹാരവും. ഇവ കഴിക്കുന്ന രീതിക്കും പ്രത്യേകതകളുണ്ട്.

ഇഷ്ടപ്പെട്ട ആഹാരം സമയനിഷ്ഠയില്ലാതെ കൂടെക്കൂടെ കഴിക്കുന്നവരാണ് നമ്മളിൽ പലരും. കൃത്യസമയത്ത് ഉറങ്ങുകയും സമയത്ത് ഉണർന്ന് എഴുന്നേൽക്കാതിരിക്കുകയും ചെയ്യുന്ന അവവസ്ഥയുമുണ്ട്. ഇപ്പോഴത്തെ കുട്ടികളിൽ പലരും വളരെ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേൽക്കുന്നവരുമാണ്. ഇതു നമമ്മുടെ അഗ്നിദീപ്തിയിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു.

ആഹാരം കഴിക്കാതിരിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനുള്ള പരിഹാരമാർഗമല്ല. സമീകൃതാഹാരം അല്ലെങ്കിൽ നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കൊണ്ടുവരിക.ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനും ശരിയായ മലശോധനയ്ക്കും കൊഴുപ്പ് അടിയുന്നത് തടയാനും ഇവ കഴിക്കുന്നത് സഹായിക്കും. ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും പൂർണമായും ഒഴിവാക്കുക. മയണൈസ്, ചീസ് എന്നിവ ചേർത്ത വെജിറ്റേറിയൻ ആഹാരങ്ങളും കൊഴുപ്പു കൂട്ടുന്നവയാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ ഒഴിവാക്കുക. റെഡ്മീറ്റും പോർക്കും കൊഴുപ്പ് കൂടുതൽ അടങ്ങിയിട്ടുള്ള ആഹാരങ്ങളാണ്. ആഹാര രീതിയിൽ വരുത്തുന്ന വ്യത്യാസത്തിലൂടെ ഓരോ സ്റ്റേജിലും ഉണ്ടാകുന്ന വണ്ണക്കൂടുതൽ പരിഹരിക്കാവുന്നതാണ്. ദിവസവും വ്യായാമത്തിനുള്ള അവസരം കൊടുക്കണം. ടിവി കാഴ്ച, വിഡിയോ ഗെയിം തുടങ്ങിയ ശരീരം അനങ്ങാതെയുള്ള കളികളിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കണം. ശാരീരിക വ്യായാമം ഉണ്ടാകാത്തക്ക രീതിയിൽ കളിക്കാനുള്ള അവസരം വീട്ടിൽ ഉണ്ടാക്കണം. മാതാപിതാക്കൾക്കും ഒപ്പം ചേർന്ന് ചെയ്യാവുന്ന വ്യായാമങ്ങൾ വീട്ടിൽത്തന്നെ പരിശീലിക്കാവുന്നതാണ്. ഓട്ടവും നടത്തവുമൊക്കെ ശാരീരിക വ്യായമങ്ങളാണ്.

വെള്ളം ധാരാളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങളെ ശുദ്ധീകരിക്കാൻ വെള്ളം കുടി നല്ലതാണ്. തണുത്ത വെള്ളമാണ് കുടിക്കുന്നതെങ്കിൽ ശരീരഊഷ്മാവിലേക്ക് കൊണ്ടുവരാൻ കുറച്ച് ഊർജം ഉപയോഗിക്കേണ്ടതായി വരും. ഇതിനെ കത്തിക്കാനായി കലോറി ഉപയോഗപ്പെടുത്താൻ സാധിക്കും.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.