നിങ്ങളുടെ ഹൃദയമിടിപ്പ് ശരിയായ രീതിയിലാണോ?

ഒരാളുടെ ഹൃദയം ക്രമരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് "അർഹിത്മിയ" എന്ന്പറയുന്നത്. ഓരോ വർഷവും പുതിയതായി ഏകദേശം 2,00,000 പേർക്ക് അർഹിത്മിയ ഉണ്ടെന്ന് കണ്ടുപിടിക്കുന്നു. ഇതിൽ ഭൂരിഭാഗംപേർക്കും ഈ അസുഖം ഉണ്ടെങ്കിലും സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇത് അത്രനിസ്സാരമായി കാണരുത്.

ഹൃദ്രോഗികളിൽ സംഭവിക്കുന്ന മരണത്തിന്റെ പ്രധാന കാരണം ഈ അവസ്ഥയാണ്. രോഗികൾക്കും ചികിത്സിക്കുന്നഡോക്ടർമാർക്കും ഈ അവസ്ഥയെക്കുറിച്ച് ശരിയായ അവബോധമുണ്ടാക്കുക വഴി 80% ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞേക്കും. അതുകൊണ്ടുതന്നെ ഈ അവസ്ഥയെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതും അപകട ലക്ഷണങ്ങൾ എത്രയൂം പെട്ടന്ന് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്.

ഹൃദയത്തെക്കുറിച്ചറിയാം
ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള ഒരു കൂട്ടം കോശങ്ങളാണ്. ഇവ സിനോട്രിയൽ അഥവാ സൈനസ് നോഡ് എന്ന പേരിൽ അറിയപ്പെടുന്നു. ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്നലുകളെ ഒരു പ്രത്യേകഇടവേളകളിൽ ഹൃദയത്തിലൂടെ കടത്തിവിടുകയും തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു.

സാധാരണ ഹൃദയത്തിൽ ഈ സിഗ്നൽ തടസ്സങ്ങളൊന്നുമില്ലാതെ അട്രിയോവെൻട്രിക്ക്യൂലാർ നോഡിൽ എത്തുകയുംഅവിടെനിന്ന് ഹിസ്-പർകിൻജെ ഫൈബറുകളിൽ എത്തുകയും ഹൃദയം ഒരു മിനുട്ടിൽ 60 നും 100 നും ഇടയിൽ (ബി.പി.എം.) മിടിക്കാൻ കാരണമാകുകയും ചെയ്യുന്നു. വിശ്രമിക്കുമ്പോൾ സാധാരണ 72 .ബി.പി.എം. ആണ് ഉണ്ടാവുക.

അർഹിത്മിയ പലതരത്തിലുണ്ടെങ്കിലും പ്രധാനമായും കാണപ്പെടുന്നത് സൈനസ് നോഡിൽ നിന്ന് ഇലക്ട്രിക്ക് സിഗ്നൽപുറപ്പെടുന്നതുകൂടാതെ വേറെ സിഗ്നൽ കൂടെ പുറപ്പെടുന്നു. തന്മൂലം ഹൃദയമിടിപ്പ് വളരെ വേഗത്തിലാകുന്നു. (ടാകിഅർഹിത്മിയ100 ബി.പി.എം.നു മുകളിൽ). മറ്റൊന്ന് ഇലക്ട്രിക്ക് സിഗ്നൽ സഞ്ചരിക്കുന്ന വഴിയിൽ തടസ്സമുണ്ടാവുകയും ഹൃദയമിടിപ്പ് പതുക്കെയാവുകയും ചെയ്യുന്നു. (60 ബി.പി.എമ്മിന് താഴെ.)

പ്രധാനമായി കാണുന്ന അർഹിത്മിയ ഏതെല്ലാം?
ആട്രിയൽ ഫൈബ്രില്ലേഷൻ. (എ.എഫ്.) ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും 65 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായി കാണപ്പെടുന്നത്. കൂടുതലായി ഇലക്ട്രിക് സിഗ്നൽ കടന്നുപോകുന്നെങ്കിൽ അർത്ഥമാക്കേണ്ടത് ഹൃദയം ശരിയായ രീതിയിൽ രക്തം പമ്പ്ചെയ്യുന്നില്ല എന്നാണ്.

എ.എഫ് ഉണ്ടാകാനുള്ള കാരണം പൂർണമായും കണ്ടുപിടിക്കാനായിട്ടില്ല. എങ്കിലും, അതിന്റെ മൂലകാരണം മിക്കവാറും നിലവിലുള്ള എന്തെങ്കിലും തരത്തിലുള്ള ഹൃദ്രോഗം തന്നെയാകാം. ഉദാഹരണത്തിന് ഉയർന്ന രക്തസമ്മർദം, കൊറോണറി ആർട്ടറിയിലുള്ള അസുഖങ്ങൾ, അമിത മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയവ.

സുപ്ര വെൻട്രികുലാർ ടാക്കികാർഡിയ (എസ്‌.വി.ടി.)
ഹൃദയത്തിനു മുകളിൽ നിന്നും ശക്തികൂടിയ ഒരു ഇലട്രിക്കൽ സിഗ്നൽ സൈനസ് നോഡിൽ നിന്നുള്ള ഇലക്ട്രിക്കൽ സിഗ്നലിന്റെ സ്ഥാനത്ത് വരികയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യുന്നു. ഇത് ബി.പി.എം 140നും 180നും ഇടയിലാണ്സാധാരണമായി കാണാറുള്ളതെങ്കിലും പലപ്പോഴും 300 ബി.പി.എം വരെ കൂടുതലും ആകാറുണ്ട്. ഇതുമൂലം ജീവാപായം അപൂർവമാണ്. ഇത് പലപ്പോഴും തനിയെ ഭേദമാകാറുണ്ട്. ചെറുപ്പക്കാരിലാണ് കൂടുതലായികണ്ടുവരുന്നത്.

വെൻട്രികുലാർ അർഹിത്മിയ
ഇത് ഏറ്റവും അപൂർവവും അതോടൊപ്പം ഏറ്റവും അപകടകരവുമായ ഒരവസ്ഥയാണ്. ഈ രോഗാവസ്ഥയിൽ ഹൃദയത്തിന്റെ അടിയിൽനിന്നും ഇലക്ട്രിക്കൽ സിഗ്നൽ പുറപ്പെടുന്നു. ഇത് മരണകാരണം ആകാവുന്നതും അതിനാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതുമാണ്.

വളരെ അപകടകരമായ ഈ അവസ്ഥ ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. നേരത്തെ തന്നെ ഹൃദ്രോഗികളായിട്ടുള്ളവർക്ക് ഇത് കൂടുതൽ അപകടം ഉണ്ടാക്കും.

ലോങ്ങ് ക്യു.ടി. സിൻഡ്രോം, ബ്രൂഗാഡ സിൻഡ്രോം തുടങ്ങിയ അസുഖങ്ങൾ പോലെയോ അർഹിത്മോജനിക് റൈറ്റ്വെൻട്രികുലാർ കാർഡിയോ മയോപ്പതി (എ.ആർ.വി.സി.)തുടങ്ങിയ അസുഖങ്ങളെ പോലെയോ ഇത് പാരമ്പര്യമായി വരുന്നതുമാകാം.

ബ്രദായർഹൈത്തിമ
ഇത് ഹൃദയത്തിലെ ഇലട്രിക്കൽ സിഗ്നലുകൾ സഞ്ചരിക്കുന്ന പാതയിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ കാരണം ഹൃദയമിടിപ്പ്നിയന്ത്രിക്കുന്ന സിഗ്നലുകൾ സഞ്ചരിക്കേണ്ട പാതയിൽ നിന്നും വ്യതിചലിക്കേണ്ടി വരുന്ന അവസ്ഥയാണ്.

അർഹിത്മിക് എപ്പിസോഡിന്റെ അപകടലക്ഷണങ്ങൾ
കാരണമൊന്നുമില്ലാതെ അബോധാവസ്ഥയിലാകുക, രക്തസമ്മർദ്ദം കുറയുന്നത് മൂലം മോഹാലസ്യപ്പെടുക, പെട്ടെന്നുള്ള മരണം, കിതപ്പ്, ശ്വാസം എടുക്കാനാവാത്ത അവസ്ഥ, ക്രമത്തിലല്ലാത്ത മിടിപ്പ്.

ഡോക്ടർ എങ്ങനെ ഈ രോഗം കണ്ടുപിടിക്കും?
രോഗിയുടെ മുഴുവൻ രോഗചരിത്രം മനസ്സിലാക്കുകയും 12 ലീഡ് ഇലക്ട്രോ കാർഡിയോ ഗ്രാം എടുക്കുക വഴിആർട്ടറിയുടെയും ഹൃദയ കോശങ്ങളുടെയും സങ്കോചത്തെക്കുറിച്ചും അതിനെടുക്കുന്ന സമയത്തെക്കുറിച്ചും പഠിക്കുന്നതുവഴി അർഹിത്മിയ ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുന്നു.

കൂടുതൽ സമയം നിരീക്ഷണത്തിനായി ഹോൾട്ടർ മോണിറ്റർ ഉപയോഗിക്കുന്നു. ഇത് 24 മണിക്കൂർ ഇ.സി.ജി. രേഖപ്പെടുത്തുന്നു. ഹൃദയത്തിനകത്ത് ഉറപ്പിക്കാൻ കഴിയുന്ന ലൂപ്പ് റെക്കോർഡർ ഉപയോഗിച്ച് 13 മാസക്കാലം ഹൃദയമിടിപ്പ് നിരീക്ഷിക്കുകയുംചെയ്യാറുണ്ട്. ഇത് അപൂർവമായും മനസ്സിലാക്കാൻ കഴിയാത്തതുമായ അർഹിത്മിയ ഉള്ള രോഗികളിലാണ് ഉപയോഗിക്കുന്നത്.

രോഗചികിത്സ?
ബീറ്റ-ബ്ളോക്കേഴ്സ്
ഇത് അഡ്രിനാലിന്റെ ഹൃദയത്തിലുള്ള പ്രഭാവം കുറയ്ക്കുന്നത് വഴി ഹൃദയം അതിവേഗത്തിൽ മിടിക്കുന്നത് തടയുന്നു.

അർഹിത്മിക് മരുന്നുകൾ
അമിയോഡറോൺ അല്ലെങ്കിൽ വേരാപാമിൽ പോലെയുള്ള വളരെ ശക്തിയേറിയ മരുന്നുകളാണ് അസാധാരണമായ ഇലക്ട്രിക്ക്സിഗ്നലുകളെ തടയാൻ ഉപയോഗിക്കുന്നത്.

വാർഫെറിൻ
ഇത് രക്തം നേർപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ്. സ്ട്രോക്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന കട്ടപിടിച്ച രക്തം പലപ്പോഴുംഹൃദയം വേണ്ടത്ര ചുരുങ്ങാത്തതുമൂലം ഹൃദയ ധമനികളിൽ തടസ്സമായി രൂപാന്തരപ്പെടുന്നു. ഇതലിയിക്കാൻ ആണ് ഈമരുന്നുപയോഗിക്കുന്നത്.

ഹാർട്ട് ഷോക്ക്
നിങ്ങൾ എ.എഫ് അല്ലെങ്കിൽ എസ്.വി.ടി. ഉള്ള രോഗിയാണെങ്കിൽ ഹൃദയത്തിനെ പഴയ താളത്തിൽ കൊണ്ടുവരാനായി ഹാർട്ട്ഷോക്ക് കൊടുക്കാറുണ്ട്. ഇത് അറ്റാക്ക് വന്നതിനു ശേഷം 48 മണിക്കൂറിനുള്ളിൽ പരിചയ സമ്പന്നനായ ഒരു നഴ്‌സിന്റെയോ ഡോക്ടറുടെയോ സഹായത്തോടെ വേണം ചെയ്യാൻ.

അബ്ലേഷൻ
ഇത് ഹൃദയത്തിന്റെ ആവശ്യമില്ലാത്ത ഇലക്ട്രിക്കൽ സിഗ്നലുകൾ പുറപ്പെടുവിക്കുന്ന ഭാഗം റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ച്നശിപ്പിച്ചതിന് ശേഷം സൈനസ് നോഡിനെ തിരികെ പ്രവർത്തന ക്ഷമമാക്കുന്ന രീതിയാണ്.

ഐ.സി.ഡി.
കലശലായ വെൻട്രികുലാർ അർഹിത്മിയ അനുഭവിക്കുന്ന രോഗികളിൽ പെട്ടന്നുള്ള മരണം സംഭവിക്കാം. ഇത് തടയാനായി ഇമ്പ്ലാന്റബിൾ കാർഡിയോ വെർട്ടർ ഡിഫൈബ്രില്ലേറ്റർ (ഐ.സി.ഡി.) എന്ന ഉപകരണം ഘടിപ്പിക്കുന്നു. ഇതിന് പെട്ടന്നുള്ള അർഹിത്മിയ തിരിച്ചറിയാനും തടയാനും കഴിയുന്നു.

പേസ്‌മേക്കർ
പേസ്‌മേക്കർ സാധാരണമായി സീരിയസ് ബ്രാഡികാർഡിയ ബാധിച്ച (വളരെ വേഗത്തിൽ മിടിക്കുന്നതും വളരെ പതുക്കെമിടിക്കുന്നതും )രോഗികളിലാണ് ഘടിപ്പിക്കുന്നത്. ഇവരുടെ ഹാർട്ട് റേറ്റ് കുറയുന്നതുകൊണ്ടു ഹാർട്ട് നിലച്ചുപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് സൈനസ് നോഡിന്റെ ജോലി പേസ്‌മേക്കർ ഏറ്റെടുത്ത് ഹൃദയമിടിപ്പിന്റെ വേഗത കൃത്യമായിരിക്കാൻ സഹായിക്കുന്നു.