കിടപ്പ് നടുവിന് ഏറ്റവും നല്ലത്

നടുവിന്റെ മസിലിനു ശക്തി കൂട്ടുന്ന വ്യായാമമാണ് നിത്യവും ചെയ്യേണ്ടത്. ഇത് ഡോക്ടറുടെ നിർദേശ പ്രകാരം ചെയ്യുന്നതാണ് ഉത്തമം. യോഗ, നടത്തം തുടങ്ങിയവയൊക്കെ അഭികാമ്യമാണ്. നടുവേദനയുള്ളവർ ദിവസവും അര മണിക്കൂറെങ്കിലും വെയിൽ കൊള്ളണം. സൂര്യപ്രകാശത്തിൽനിന്നു ലഭിക്കുന്ന വിറ്റമിൻ ഡി എല്ലിനും മസിലിനും ഗുണം ചെയ്യും എന്നതാണ് ഇതിന്റെ പ്രയോജനം. പൊതുവേ നടപ്പ് നടുവിനു നല്ലതാണ്. നടുഭാഗത്തെ പേശികളെ ചലിപ്പിക്കുകയും ശക്‌തമാക്കുകയും ചെയ്യും. നടക്കുമ്പോൾ കൂടുതൽ ബലം പിടിച്ചു നടക്കേണ്ടതില്ലെന്നു മാത്രം. ചിലർക്കു കയറ്റം കയറുമ്പോഴും മറ്റും നടുവേദന അധികരിക്കാറുണ്ട്. ഇത്തരക്കാർ കയറ്റം ഒഴിവാക്കി നടക്കുക. ജോഗിങ്ങും നല്ലതാണ്. കിടപ്പ് നടുവിന് ഏറ്റവും നല്ലതാണ്. നടുവിന് ഏറ്റവും താങ്ങുകിട്ടുന്നതു മലർന്നുകിടക്കുമ്പോഴാണ്.

ഗുരുതരമായ നടുവേദനയുടെ ലക്ഷണങ്ങൾ
∙ 50 വയസ്സിനു മുകളിലുള്ളവർക്ക് പെട്ടെന്ന് വരുന്ന ശക്തമായ നടുവേദന
∙ പനി, വിറയൽ എന്നിവയോടു കൂടി വരുന്ന നടുവേദന
∙ വിശപ്പില്ലായ്മ, ശരീരം മെലിയൽ എന്നീ അവസ്ഥകളോടൊപ്പം അനുഭവപ്പെടുന്ന നടുവേദന
∙ നേരത്തെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കാൻസർ ഉള്ളവർക്ക് വരുന്ന നടുവേദന
∙ നടുവേദനയുടെ കൂടെ വ്യക്തി അറിയാതെ തന്നെ മല,മൂത്ര വിസർജനം സംഭവിക്കുന്നത്
∙ കാലുകളിൽ തളർച്ച അനുഭവപ്പെടുന്നത്
∙ രാത്രി കാലത്ത് മാത്രം ഉണ്ടാകുന്ന അസഹനീയമായ നടുവേദന

© Copyright 2018 Manoramaonline. All rights reserved...