കൊഴുപ്പിനെ തണുപ്പിച്ച് കൊല്ലും കൂൾ സ്കൾപ്റ്റിങ് !

പേര് കേട്ടാൽ അമിതവണ്ണം കുറയ്ക്കാനുള്ള ചികിൽസയെന്നു തോന്നിയാലും 'കൂൾ സ്കൾപ്റ്റിങ്' എന്ന നൂതന ചികിൽസയ്ക്ക് ഒബീസിറ്റി മാനേജ്മെന്റുമായി യാതൊരു ബന്ധവുമില്ല. 2013 മുതൽ ഹാർവഡിലെ വൈദ്യശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഫാറ്റ് റിഡക്‌ഷൻ പരിപാടിയായ 'കൂൾ സ്കൾപ്റ്റിങ്' ശരീത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ അടിഞ്ഞ കൊഴുപ്പിനെ 'തണുപ്പിച്ച്' കൊല്ലുന്നു. എത്ര നല്ല ആഹാരം കഴിച്ചാലും ശരീരത്തിന്റെ ചില ഭാഗങ്ങളിൽ കൊഴുപ്പ് അടിയാൻ സാധ്യതയുണ്ട്. ഇരട്ടത്താടിയിലും അരക്കെട്ടിലും സ്തനങ്ങളുടെ വശങ്ങളിലുമെല്ലാം അമിത കൊഴുപ്പ് അടിഞ്ഞു കൂടി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കാം. ശാശ്വതമായി കൊഴുപ്പിനെ ശരീരത്തിൽനിന്നു നീക്കം ചെയ്യുന്ന ചികിൽസാരീതിയാണ് 'കൂൾ സ്കൾപ്റ്റിങ്'.

വേദനാരഹിതമായതും സർജറി ആവശ്യമില്ലാത്തതുമായ ഈ ചികിൽസാരീതിക്ക് ഒരു മണിക്കൂറിൽ താഴെ മതിയാകും. ഉദാഹരണത്തിന് ഇരട്ടത്താടിയിൽ നിന്നു കൊഴുപ്പ് നീക്കുന്ന 'കൂൾ സ്കൾപ്റ്റിങ്' ചികിൽസയ്ക്ക് ഒരു മണിക്കൂറിൽ താഴെ മതിയാകും. സാധാരണയായി ഒരു ഭാഗത്ത് 'കൂൾ സ്കൾപ്റ്റിങ്' ചെയ്യുമ്പോൾ 30 മുതൽ 40 ശതമാനം വരെ കൊഴുപ്പ് നീങ്ങുന്നു. മികച്ച ഭക്ഷണ – ആരോഗ്യ ശീലമുള്ള വ്യക്തികളിൽ മികച്ച ഫലം നൽകുന്ന ചികിൽസാ രീതിയാണിത്. 'കൂൾ സ്കൾപ്റ്റിങ്' എന്ന് കേൾക്കുമ്പോൾ അമിതഭാരം കുറയ്ക്കാനുള്ള പരിപാടിയായി പലരും കണക്കാറുണ്ട്. എന്നാൽ 'കൂൾ സ്കൾപ്റ്റിങ്' ചികിൽസ ശരീരത്തിന്റെ ഭാരം കുറയ്ക്കാനല്ല, ആകാരവടിവ് വീണ്ടെടുക്കാനാണ് സഹായിക്കുന്നത്. 'കൂൾ സ്കൾപ്റ്റിങ്' ഒരിക്കൽ ചെയ്താൽ ഒരോരുത്തരുടെയും ശരീര പ്രകൃതിക്കനുസരിച്ച് മൂന്നു മുതൽ നാലു മാസം വരെ ഫലത്തിനു കാത്തിരിക്കണം. 'കൂൾ സ്കൾപ്റ്റിങ്' കൊണ്ട് വിസറൽ ഫാറ്റ് കുറയ്ക്കാൻ സാധിക്കുകയില്ലെന്ന് പ്രത്യേകം ഒാർക്കണം. ‌

RELATED ARTICLES
© Copyright 2018 Manoramaonline. All rights reserved.