Manorama Online
Header

നട്ടെല്ലിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

മനുഷ്യശരീരത്തെ ധരിച്ചു നിർത്തുന്ന ഒരു നെടുംതൂണാണ് നട്ടെല്ല്. കുനിയുക, നിവരുക, അങ്ങോട്ടും ഇങ്ങോട്ടും തിരിയുക തുടങ്ങിയ ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്നത് നട്ടെല്ലാണ്. 33 കശേരുക്കൾ ഓര്‍ഡറിൽ അടുക്കിവച്ചിരിക്കുന്നതും ഇതിനോടനുബന്ധമായി ഇതിന്റെ ഇടയിൽ ഡിസ്കുകളും ഒരു പ്രത്യേക രീതിയിൽ സംവിധനം ചെയ്തിരിക്കുന്നതാണ്നമ്മുടെ വെട്ടിബ്രൽ കോളം. അതിനു നടുവിലൂടെ സുഷുമ്നാ നാഡി കടന്നുപോകുന്നു. ഇതെല്ലാം കൂടി കൂടുമ്പോഴാണ് ശരീരത്തിന്റെ പ്രവർ‌ത്തികളെ വേണ്ടരീതിയിൽ കേന്ദ്രീകരിച്ചു കൊണ്ടുപോകുന്നത്.

വളരെ ചെറു പ്രായത്തിൽതന്നെ കഴുത്തിനും നടുവിനും പ്രശ്നങ്ങളുമായി വരുന്ന ഒരു യുവതലമുറയാണ് ഇപ്പോഴുള്ളത്. നട്ടെല്ലിനെ ആശ്രയിച്ചു വരുന്ന രോഗങ്ങൾക്ക് ഇപ്പോൾ പ്രായവ്യത്യാസമില്ലെന്നാണ് ഇതിൽ നിന്നു മനസ്സിലാകുന്നത്. സ്കൂൾ കുട്ടികളിൽ വരെ സെർവിക്കൽ പ്രശ്നങ്ങളും നടുവിനു നീർക്കെട്ടും കണ്ടുവരുന്നുണ്ട്. യുവജനങ്ങളിൽ വളരെ നല്ലൊരു ശതമാനം കശേരുക്കൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കു ചികിൽസ തേടിയെത്തുന്നുണ്ട്. മുതിർന്നവരിലും വാർധക്യസഹജമായി ഈ വേദനകൾ എത്തുന്നുണ്ട്.

അസ്ഥികൾക്കും പല്ലുകൾക്കും എല്ലുകൾക്കും ബലം ഉണ്ടാക്കുന്നതും നമ്മുടെ പ്രതിരോധശക്തി ആർ‌ജ്ജിക്കുന്ന രീതിയിലുമുള്ള ആഹാരങ്ങളും ഔഷധങ്ങളും ശീലങ്ങളും കൈവരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.

© Copyright 2019 Manoramaonline. All rights reserved.