Manorama Online
Header

കാൽമുട്ടു വേദന; കാരണങ്ങൾ ഇങ്ങനെ

കാൽമുട്ടുകൾക്കു വരുന്ന വേദന ഇപ്പോൾ ഭൂരിഭാഗം പേരിലും കാണുന്ന ഒരു വാതരോഗമാണ്. മുട്ടിനെ മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നല്ല ഈ കാൽമുട്ടു വേദന. മറ്റു പല രോഗങ്ങളുടെയും അനുബന്ധമായും കാൽമുട്ടിൽ വേദന വരാം. പ്രധാനമായും രണ്ടു കാലുകളാണ് ശരീരഭാരം താങ്ങി നിർത്തുന്നത്.കൊച്ചു കുട്ടികളിലെ കാല്‍മുട്ടു വേദനയ്ക്ക് അമിതവണ്ണവും സമീകൃതാഹാരത്തിന്റെ കുറവും പ്രധാന കാരണങ്ങളാണ്.

മുട്ടു തേയ്മാനം, മുട്ടിനിടയിൽ വരുന്ന ഫ്ലൂയിഡിന്റെ കുറവ്, മുട്ടുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു ഞരമ്പുകൾക്കും ലിഗമെന്റുകൾക്കുമൊക്കെ വരുന്ന നീർക്കെട്ടുമൊക്കെ മുതിർന്നവരിലെ മുട്ടുവേദനയുടെ കാരണങ്ങളാണ്. ജാനു സന്ധിയെ ആശ്രയിച്ചു നിൽക്കുന്ന മർമത്തിൽ വരുന്ന ക്ഷതങ്ങൾ, വാഹനാപകടങ്ങൾക്കിടെ ഉണ്ടാകാവുന്ന ചതവ് എന്നിവയൊക്കെ കാൽമുട്ടിനു വേദനയും നീരുമൊക്കെ ഉണ്ടാക്കാം.

ആർത്തവിവാരമം കഴിഞ്ഞ സ്ത്രീകളിൽ അവരുടെ ഈസ്ട്രജൻ ഹോർമോണിൽ വരുന്ന വ്യത്യാസങ്ങളും കാൽസ്യത്തിന്റെ കുറവും തൈറോയ്ഡിനു വരുന്ന മാറ്റങ്ങളുമെല്ലാം മുട്ടിനു തേയ്മാനവും വേദനയും ഉണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ആമവാതം മുതലായ ആർത്രൈറ്റിക് ചെയ്ഞ്ചസ് രോഗാവസ്ഥയിലും മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. ഇവിടെയും രോഗകാരണം മനസ്സിലാക്കിയുള്ള ചികിത്സയാണ് വേണ്ടത്.

© Copyright 2019 Manoramaonline. All rights reserved.