Manorama Online
Header

കായികതാരങ്ങൾ നേരിടുന്ന പരുക്കുകളും ചികിൽസയും

സ്പോർട്സിൽ വരുന്ന പരിക്കുകൾക്കും വേദനകൾക്കും ആയുർവേദം ഉത്തമ പരിഹാരമാർഗമാണ്. രോഗനിവാരണം എന്നതിലുപരി ആരോഗ്യസംരക്ഷണമാണ് ആയുർവേദം നൽകുന്നത്. കായിക പരിപാടികൾക്കു മുന്നേ പല സ്കൂളുകളും കുട്ടികളുടെ മസ്കുലാർ സ്ട്രെങ്ത് കൂട്ടാനും അസ്ഥി സന്ധികൾക്ക് നീർക്കെട്ട് വരാതെ സംരക്ഷിക്കാനും ചെറിയ രീതിയിലുള്ള സംരക്ഷണം നൽകുന്നുണ്ട്.

ഞവരപ്പായസം തേച്ചുപിടിപ്പിക്കൽ, ക്ഷീരബല തൈലം കഷായത്തിൽ മേമ്പൊടി ചേർത്തു നൽകുകയുമൊക്കെ ചെയ്യുന്നത് മസിലുകളെ പുനരുജ്ജീവിപ്പിക്കുന്നതിനു സഹായിക്കും. ചെറിയ ക്ഷതങ്ങൾക്കുള്ള പ്രാഥമിക ചികിത്സതന്നെ വിശ്രമം നൽകുക എന്നതാണ്. സോഫ്റ്റ് ആയിട്ടുള്ള മാസജുകളും നീർക്കെട്ട് അകറ്റുന്നതിനുള്ള ലേപനങ്ങളും തൈലങ്ങളും ഉപയോഗിക്കുക വഴി ഇതൊക്കെ പരിഹരിക്കാം. സ്പോർട്സിൽ ഏർപ്പെട്ടിരുന്ന താരങ്ങൾക്കു നൽകുന്ന ചികിത്സ എന്ന് ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല.

സ്പോർട്സിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്ക് കാൽസ്യത്തിന്റെ ശരിയായ സപ്ലിമെന്റ് ആവശ്യമാണ്. അതുപോലെ ഇന്നത്തെ കാലഘട്ടം അഭിമുഖൂകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഒബീസിറ്റി. സ്ഥിരമായി ഒടുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ചെറിയൊരു കാലഘട്ടം അതിൽ നിന്നു മാറി നിൽക്കുകയും ഇന്നത്തെ ആഹാരരീതിയിലേക്കു പോകുകയുമൊക്കെ ചെയ്യുന്നത് അവരുടെ അമിതവണ്ണത്തിന് കാരണമാകും. ഇത്തരക്കാർക്ക് ശരീരശുദ്ധീകരണമായിട്ടുള്ളതും പോഷണകരമായിട്ടുള്ളതും അസ്ഥിസന്ധികളെയും മസിലുകളെയും പുനരുജ്ജീവിപ്പിക്കുന്ന തരത്തിലുള്ള ചികിത്സയും അവരുടെ സാധ്യതയ്ക്കനുസരിച്ച് വീട്ടിൽതന്നെ ചെയ്യാവുന്ന തൈലപ്രയോഗങ്ങളും ഔഷധങ്ങളും പോഷകപ്രദമായുള്ള ആഹാരങ്ങളുമൊക്കെ പ്രാധാന്യമർഹിക്കുന്നു.

© Copyright 2019 Manoramaonline. All rights reserved.