അപ്പന്റിസൈറ്റിസിൽ ബാക്ടീരിയ, വൈറസ് മൂലമോ അഥവാ കട്ടിയായ മലം അടിഞ്ഞുകൂടുന്നതു മൂലമോ അണുബാധ ഉണ്ടാകുന്നതിനെയാണ് അപ്പന്റിസൈറ്റിസ് എന്നു പറയുന്നത്.
അപ്പന്റിക്സ് ശരീരത്തിന്റെ ഏതു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്?
വളരെ ചെറുതും ട്യൂബ് ആകൃതിയിലുമായി കാണുന്ന ഒരു അവയവമാണ്. ഉദരത്തിന്റെ വലതുഭാഗത്തിന് താഴെയായി വന്‍കുടലും ചെറുകുടലും ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
അപ്പന്റിക്സ് രോഗലക്ഷണങ്ങൾ എന്തെല്ലാം?
സാധാരണയായി പൊക്കിൾ ഭാഗത്തുനിന്നു ചെറിയ തോതിൽ വേദന ആരംഭിച്ച് വയറിന്റെ വലതുഭാഗത്തേക്ക് വ്യാപിച്ച് ശക്തമാകും. ചില സമയത്ത് വളരെ പെട്ടെന്നുതന്നെ േവദന അനുഭവപ്പെടുകയും തുടർന്ന് ശക്തമാവുകയും ചെയ്യുന്നു. ഇത്തരം വേദന സാധാരണ കാണുന്ന വയറുവേദനയേക്കാൾ കാഠിന്യം കൂടുതൽ ഉള്ളതാണ്. വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, പനി എന്നിവയും അനുഭവപ്പെടുന്നു.
രോഗനിർണയം എങ്ങനെ?
സാധാരണയായി ശാരീരിക പരിശോധന, രക്തപരിശോധന, സ്കാനിങ് എന്നിവ വഴി കണ്ടുപിടിക്കാവുന്നതാണ്. രക്ത പരിശോധനയിൽ ശ്വേതരക്താണുക്കളുടെ അളവ് വളരെ കൂടുതൽ ആയിരിക്കും. ശരീര പരിശോധനയിൽ വയറിന്റെ വലതുഭാഗത്ത് തൊടുമ്പോൾ ശക്തമായ വേദന അനുഭവപ്പെടും.
അപ്പന്റിസൈറ്റിസ് പകരുമോ?
അപ്പന്റിസൈറ്റിസ് പകരുന്ന അസുഖമല്ല.
അപ്പന്റിസൈറ്റിസ് ആർക്കൊക്കെ വരാം?
ആർക്കുവേണമെങ്കിലും വരാവുന്ന ഒരു അസുഖമാണിത്. എന്നിരുന്നാലും 10 മുതൽ 30 വരെ വയസ്സിനിടയിൽ ഉള്ളവ രിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
എപ്പോഴാണ് ശസ്ത്രക്രിയ വേണ്ടിവരുന്നത്?
അപ്പന്റിസൈറ്റിസ് രോഗനിർണയം നടത്തിക്കഴിഞ്ഞാലുടൻ ശസ്ത്രക്രിയ നടത്താം. അപ്പന്റിക്സ് എന്ന അവയവം ശരീര ത്തിന് ദോഷം വരാത്ത വിധത്താൽ മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്.
എന്തിനാണ് ശസ്ത്രക്രിയ നടത്തുന്നത്?
അപ്പന്റിക്സെക്ടമി എന്നാൽ അണുബാധയുള്ളതും വീർത്ത തുമായ അപ്പന്റിക്സിനെ നീക്കം ചെയ്യലാണ്. ബാക്ടീരിയ വളരുന്നതുമൂലം അപ്പന്റിക്സ് വീർക്കുകയും അപ്പന്റിക്സ് ദ്വാരത്തിൽ തടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. തന്മൂലം അതിൽ അണുബാധ ഉണ്ടാവുകയും പഴുപ്പ് വന്ന് നിറയുകയും ചെയ്യുന്നു. തുടർന്ന് ശക്തമായ വയറുവേദന അനുഭവപ്പെ ടുന്നു. അണുബാധ ഉണ്ടായ അപ്പന്റിക്സ് നീക്കാത്തപക്ഷം അത് പൊട്ടുകയും പഴുപ്പ് വയറിനുള്ളിലും രക്തത്തിലേക്കും പടരുകയും തൽഫലമായി വളരെ ഗൗരവമായ ശാരീരിക പ്രശ്നങ്ങൾ വരെയോ സംഭവിക്കാം.
ശസ്ത്രക്രിയുടെ മുൻകരുതലും അപകടസാധ്യതകളും
ചില അപകട സാധ്യതകൾ എല്ലാ ശസ്ത്രക്രിയകൾക്കും അനസ്തേഷ്യയ്ക്കുമുണ്ട്. ഇത്തരം അപകടസാധ്യതകൾ ശസ്ത്രക്രിയെയും രോഗിയുടെ ആരോഗ്യാവസ്ഥ യെയും ആശ്രയിച്ചിരിക്കുന്നു. എന്നാൽ, സാധ്യതയുള്ളതും വളരെ വിരളവുമായ പാർശ്വ ഫലങ്ങൾ – ശ്വാസതടസ്സം (അനസ്തേ ഷ്യ കൊടുക്കുന്നതു മൂലമുണ്ടാകാവുന്ന ബുദ്ധിമുട്ട്), അണു ബാധ, രക്തസ്രാവം എന്നിവയാണ്. ഇത്തരം പാർശ്വഫലങ്ങൾ കാലാകാലം സുഖപ്പെടേണ്ടതാണ് എന്നിരുന്നാലും ഇതുമൂലം എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഡോക്ട റോട് സംസാരിക്കേണ്ടതാണ്. Appendectomy ശസ്ത്രക്രിയ കഴിഞ്ഞാൽ വയറിൽ പാടുകൾ അവശേഷിക്കാറുണ്ട്. എന്നാൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിൽ പാടുകൾ വളരെ ചെറുതായിരിക്കും. കാരണം ഇത്തരം ശസ്ത്രക്രിയയുടെ മുറിവുകൾ വളരെ ചെറുതായിരിക്കും. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലക്ഷണങ്ങൾ ബുദ്ധിമുട്ടിക്കുന്നു വെങ്കിൽ ഡോക്ടറുമായി സംസാരിക്കേണ്ടതാണ്.
Appendectomy ശസ്ത്രക്രിയ രീതി
സാധാരണ തുറന്നുള്ള Appendectomy യിൽ അപ്പന്റിക്സ് ഇരിക്കുന്ന ഭാഗത്ത്, അതായത് വയറിന്റെ വലത് താഴ്ഭാഗത്ത് 7–10 സെ.മീ വലിപ്പത്തില്‍ ഒരു മുറിവുണ്ടാക്കുന്നു. അതിനു ശേഷം അപ്പന്റിക്സ് കണ്ടുപിടിച്ച് അതിനുചുറ്റുമുള്ള ഭാഗത്ത് വേദനയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നു. അപ്പന്റിക്സ് മുറിച്ചു മാറ്റുകയും ആ മുറിവ് തുന്നലിട്ടു അടയ്ക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടെ ങ്കിൽ ആദ്യം പഴുപ്പ് മാറ്റുന്നു. എന്നാൽ വളരെ വിരളമായ അവസ്ഥയിൽ ആദ്യം പഴുപ്പ് എടുത്തു മാറ്റുകയും 6–8 ആഴ്ചയ്ക്കു ശേഷം രണ്ടാമതൊരു ശസ്ത്രക്രിയ നടത്തുന്നു (Interval Appendectomy)
താക്കോൽദ്വാര ശസ്ത്രക്രിയയില്‍ സാധാരണയായി 3 ചെറിയ മുറിവുകൾ ഉണ്ടാകുകയും അതിൽ ഒരു മുറിവിലൂടെ ക്യാമറ ഘടിപ്പിച്ചിട്ടുള്ള ചെറിയ കുഴൽ കടത്തുകയും ചെയ്യു ന്നു. തന്മൂലം വയറിനുൾഭാഗം സ്ക്രീനിലൂടെ കാണാം. അതി നുശേഷം ചെറിയ ശസ്ത്രക്രിയ ഉപകരണങ്ങൾ മറ്റു രണ്ടു ചെറിയ ദ്വാരങ്ങളിലൂടെ അകത്തേക്ക് കടത്തുന്നു. ഇത്തരത്തി ലുള്ള സാങ്കേതിക ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി അപ്പന്റിക്സ് എടുക്കാൻ പറ്റിയില്ലെങ്കിൽ ഡോക്ടർ തുറന്ന് ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു. എന്നിരുന്നാലും മിക്കവാറും അവസരങ്ങളിൽ താക്കോൽദ്വാരത്തിലൂടെ ശസ്ത്രക്രിയ പൂർത്തീകരിക്കാറുണ്ട്. പരമ്പരാഗത രീതിയിലും ആധുനിക രീതിയിലും ശസ്ത്രക്രിയ ചെയ്യുന്നത് മയക്കം നൽകിയാണ്. ഒരു മണിക്കൂറിൽ താഴെയാണ് സമയം എടുക്കുന്നത്. ശസ്ത്രക്രിയാ സമയത്ത് അപ്പന്റിക്സിന് അണുബാധ ഇല്ലെന്നു കണ്ടാൽ, ചുറ്റുമുള്ള അവയവങ്ങൾ നോക്കുകയും ഭാവിയിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അപ്പന്റിക്സ് നീക്കം ചെയ്യുകയും ചെയ്യാം.
എങ്ങിനെയാണ് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങേണ്ടത്?
ശസ്ത്രക്രിയയ്ക്കു മുമ്പായി ഇതിന്റെ ഗുണങ്ങളും ദോഷ ങ്ങളും അപകട സാധ്യതകളും അനന്തര ഫലങ്ങളും ഡോക്ട റോടു ചോദിച്ചു മനസ്സിലാക്കണം. മറുപടികൾ കൃത്യമായി മനസ്സിലാക്കി അത് തൃപ്തികരമെന്ന് ഉറപ്പു വരുത്തണം. ശസ്ത്രക്രിയയ്ക്കു മുൻപായി ശാരീരിക പരിശോധന, മൂത്രപരിശോധന, X-Ray, Scanning എന്നിവ അടക്കമുള്ള പരിശോധനകൾക്ക് നിർദ്ദേശിക്കും. കൃത്യമായ രോഗനിർണയം നടത്തുന്നതിനുവേണ്ടിയാണിത്. സർജറിക്കു മുൻപായി Antibiotic Injection നും വേദനസംഹാരികളും നൽകുന്നു. നിങ്ങൾ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് ഡോക്ടറോട് ശസ്ത്രക്രിയ യ്ക്കു മുൻപ് പറയേണ്ടതാണ്. അലർജികൾ, ആരോഗ്യപ്രശ്ന ങ്ങൾ എന്നിവയും അറിയിക്കണം. ആശുപത്രിയിലേക്ക് വരുമ്പോൾ രോഗിയുടെ കൂടെ ഒരാളെങ്കിലും ഉണ്ടാകണം.
ശസ്ത്രക്രിയയ്ക്കു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശസ്ത്രക്രിയയ്ക്കു ശേഷം, രോഗി സാധാരണ സ്ഥിതിയി ലേക്കു വരുന്നതിനുവേണ്ടി റിക്കവറി റൂമിൽ കിടത്തുന്നു. ആശുപത്രിയിൽ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം. ഓപ്പറേ ഷൻ കഴിഞ്ഞാൽ സാധാരണയായി വേദനയും ബുദ്ധിമുട്ടും തുന്നലിനു ചുറ്റും തടിപ്പും ചെറിയ തോതിൽ ഉണ്ടാകും. അതിനായി ഡോക്ടർ വേദനാസംഹാരി നിർദ്ദേശിക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ ജീവിതരീതിയിലേക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തിരിച്ചു വരുന്നതിന് ഏതാണ്ട് 1 മുതൽ 3 ആഴ്ച വരെ എടുക്കും. താക്കോൽദ്വാര ശസ്ത്രക്രിയയിൽ ഈ സമയപരിധി കുറച്ചു കൂടി കുറയുന്നു.