അമിതവണ്ണത്തിന്റെ ചികിത്സയ്ക്കായി ചെയ്യുന്ന ബേരിയാട്രിക് സർജറി അമിതവണ്ണമുള്ള ടൈപ്പ് – 2 ഡയബറ്റിസ് രോഗിക ളിൽ രോഗശമനത്തിനുള്ള ചികിത്സയായി അംഗീകരിച്ചിട്ടുണ്ട്. മരുന്നുകൾ കൊണ്ട് നിയന്ത്രണവിധേയമല്ലാത്ത ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ്, തടിയുള്ള രോഗികളിൽ ബേരിയാട്രിക് /മെറ്റബോളിക് സർജറി ഫലവത്താണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം പ്രമേഹം മെച്ചപ്പെടാൻ എത്രകാല മെടുക്കും?
ശസ്ത്രക്രിയ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ രക്ത ത്തിൽ പ്രമേഹത്തിന്റെ അളവ് കുറയുകയും മരുന്നുകൾ നിർത്തുവാനോ മരുന്നുകള്‍ ഗണ്യമായി കുറയ്ക്കുവാനോ സാധിക്കും.
എങ്ങനെയാണ് പ്രമേഹം കുറയുന്നതായി മനസ്സിലാകുന്നത്?
മരുന്നുകളുടെ ഉപയോഗം കൂടാതെ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് -126 ഉം HbA1C 6.5 % ആകുമ്പോൾ ഡയബറ്റിസ് നിയന്ത്രണവിധേയമായി എന്ന് മനസ്സിലാക്കാം. ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് -100 HbA1C -6 എന്ന അവസ്ഥയിൽ പ്രമേഹത്തിൽനിന്നു പൂർണസൗഖ്യം പ്രാപിച്ചതായി മനസി ലാക്കാം. HbA1C യിൽ ഉള്ള ഓരോ 1% കുറവും പ്രമേഹം മൂലം ഉണ്ടാവുന്ന സങ്കീർണ്ണ രോഗാവസ്ഥകളെ 25–45% വരെ കുറയ്ക്കുന്നു.
ആർക്കാണ് ബേരിയാട്രിക് സർജറിയിലൂടെ കൂടുതൽ പ്രയോജനം
അഞ്ചു വർഷമായി പ്രമേഹം രോഗാവസ്ഥയിലുള്ളവർ പ്രമേഹത്തിന്റെ പ്രാരംഭഘട്ടത്തിലുള്ളവർ ശസ്ത്രക്രിയയ്ക്ക് ശേഷം അധികം ശരീരഭാരം കൂടുതൽ കുറഞ്ഞവർ എന്നിവർ ക്ക് ഡയബറ്റിസ് നിയന്ത്രണ വിധേയമാകാനും പ്രമേഹത്തിനു പൂർണശമനത്തിനുമുള്ള സാധ്യതയുണ്ടാകുവാനും വളരെ കൂടുതലാണ്. സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹ ത്തിൽ മാത്രമാണ് സർജറി പരിഹാരമാർഗ്ഗമാകുന്നത്.
പ്രമേഹം ഇല്ലാത്തവരിലുള്ള ബേരിയാട്രിക് സർജറി പ്രമേഹ ത്തെ തടയുമോ?
അമിതഭാരമുള്ള, എന്നാൽ പ്രമേഹം ഇല്ലാത്ത ആളുകളിൽ പ്രമേഹം ആരംഭിക്കുന്നതിനുള്ള സാധ്യത 60% കുറയ്ക്കാൻ ബേരിയാട്രിക് സർജറിക്ക് സാധിക്കുന്നു. ബേരിയാട്രിക് സർജറിയുടെ അപകടസാധ്യതകൾ നിയന്ത്രണവിധേയ മല്ലാത്ത പ്രമേഹത്തെക്കാൾ വളരെ കുറവാണ്. മരുന്നുകൾ മാത്രം കൊണ്ട് ചികിൽസിക്കുന്ന പ്രമേഹ രോഗികളെയും േബരിയാട്രിക് സർജറി ചെയ്യുന്ന രോഗികളെയും താരതമ്യം ചെയ്യുമ്പോൾ സർജറി ഗ്രൂപ്പിൽ മരണസാധ്യത നാല് മടങ്ങ് കുറവാണ്.
ടൈപ്പ്–2 ഡയബറ്റിസ് എന്നാൽ എന്ത്? ഇതിന് അമിതവണ്ണ വുമായുള്ള ബന്ധം എന്ത്?
ടൈപ്പ്–2 ഡയബറ്റിസ് എന്ന അസുഖത്തിൽ ശരീരം ഇൻസു ലിൻ ഉല്പാദിപ്പിക്കുന്നു. എന്നാൽ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ മൂലം കോശങ്ങൾ, ഈ ഇൻസുലിനെ ശരി യായ രീതിയിൽ ഉപയോഗിക്കാത്തതിനാൽ സെല്ലുകൾക്ക് രക്തത്തിൽനിന്നു ഗ്ലൂക്കോസ് എടുത്ത് ഊർജമായി മാറ്റാൻ സാധിക്കാതെ വരും.ടൈപ്പ്–2 ഡയബറ്റിസും അമിതവണ്ണവും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ വരാനുള്ള ഏറ്റവും പ്രധാന കാരണം അമിത വണ്ണമാണ്. ശരീരഭാരം കൂടും തോറും ടൈപ്പ്–2 ഡയബറ്റിസ് വരാനുള്ള സാധ്യതയും കൂടുന്നു. നമ്മുടെ രാജ്യത്ത് അമിതവണ്ണം വർധിക്കുമ്പോൾ കൂടെത്തന്നെ ടൈപ്പ്–2 ഡയബറ്റിസും വർധിക്കുന്നുണ്ട്.
ടൈപ്പ്–2 ഡയബറ്റിസിൽ ബേരിയാട്രിക് സർജറി വരുത്തുന്ന വ്യത്യാസങ്ങൾ എന്താണ്?
ബേരിയാട്രിക് സർജറി ചെയ്ത ഭൂരിഭാഗം രോഗികളിലും ഡയബറ്റിസ് നിയന്ത്രണവിധേയമാക്കുന്നു. അവർക്ക് ഇൻസുലിൻ റെസിസ്റ്റൻസ് കുറയുന്നു, കൂടാതെ മെറ്റാബോളിക് സിൻഡ്രോം അമിതരക്തസമ്മർദവും അമിതമായ രക്തത്തിലെ കൊളസ്റ്ററോൾ എന്നിവയും കുറയുന്നു.
ടൈപ്പ് 2 ഡയബറ്റിസിൽ ബേരിയാട്രിക് സർജറിയുടെ റോൾ തെളിയിക്കുന്ന വലിയ പഠനങ്ങളുണ്ടോ?
ഉണ്ട്. 136 വിവിധ പഠന റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ ഏകദേശം 77% ബേരിയാട്രിക് സർജറി രോഗികളും ഡയബറ്റി സിൽനിന്നു സുഖം പ്രാപിക്കുകയും ഏകദേശം 86% പേരിൽ രോഗം നിയന്ത്രണ വിധേയമാവുകയും ചെയ്തതായി കണ്ടെത്തി.
പ്രമേഹരോഗികളിൽ ബേരിയാട്രിക് സർജറിയുടെ മറ്റു ഗുണങ്ങൾ എന്താണ്?
ഡയബറ്റിസും അമിതവണ്ണവും കുറയ്ക്കും, ഡയബറ്റിസ് മൂലം കിഡ്നി, ഹൃദയം, കണ്ണുകൾ, രക്തക്കുഴലുകള്‍ എന്നിവയിലു ണ്ടാകുന്ന സങ്കീർണ രോഗാവസ്ഥകളെ ഗണ്യമായി കുറയ്ക്കും. ബ്ലഡ് ഷുഗർ ലവലുകൾ അധിക വ്യതിയാനങ്ങളി ല്ലാതെ, സ്ഥിരതയുള്ള നിലയിൽ നിൽക്കും. ഇൻസുലിനും മറ്റു മരുന്നുകളുടേയും പാർശ്വഫലങ്ങളിൽനിന്നും രോഗി രക്ഷ പ്പെടും.
ബേരിയാട്രിക് സർജറി ചെലവേറിയതോ?
ബേരിയാട്രിക് സർജറി ചിലവേറിയതാണെങ്കിലും ഡയബറ്റിസ് മൂലം ഉണ്ടാകുന്ന അസുഖാവസ്ഥകളും ചികിത്സച്ചെലവും കുറയ്ക്കാൻ സാധിക്കുന്നതിലൂടെ ബേരിയാട്രിക് സർജറി പ്രമേഹരോഗികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നു.
പ്രമേഹത്തിനുള്ള ശസ്ത്രക്രിയ ഏതു തരം രോഗികൾക്കാണ് അഭികാമ്യം?
27.5 BMI കൂടുതൽ ഉള്ള ഏഷ്യൻ രോഗികളിൽ നിയന്ത്രണ വിധേയമല്ലാത്ത ഡയബറ്റിസ് മെലെറ്റിസ് ഉള്ളവർക്ക് ബേരി യാട്രിക് സർജറി വഴി പ്രയോജനം ലഭിക്കും.