പിത്തസഞ്ചിയിലെ കല്ലും താക്കോൽദ്വാര ശസ്ത്രക്രിയയും

പിത്തസഞ്ചി കല്ലും പിത്തസഞ്ചിയും താക്കോൽദ്വാര ശസ്ത്ര ക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് അഭികാമ്യം.

എന്താണ് പിത്തസഞ്ചി കല്ല് ?
ചെറിയ ബലൂൺ പോലെയാണ് പിത്തസഞ്ചി. ലിവറിന് അടു ത്ത് വയറിന്റെ വലതുഭാഗത്ത് മുകളിലായി സ്ഥിതി ചെയ്യുന്നു. ബിപി അപ്പാരറ്റസിന്റെ ബൾബിന്റെ വലുപ്പമേ ഇതിനുള്ളൂ. ലിവറിൽനിന്ന് ഉത്ഭവിക്കുന്ന പിത്തരസത്തെ ശേഖരിക്കുക യാണ് ഇതിന്റെ പ്രധാന ധർമ്മം. ഭക്ഷണം കഴിച്ചതിനുശേഷം പിത്തസഞ്ചിയിൽ നിന്ന് വരുന്ന പിത്തരസം ദഹനത്തിന് സഹായകമാകുന്നു. പിത്തരസം ചെറിയ ട്യൂബ് വഴി ചെറുകുടലിലേക്ക് വരുന്നു.

പിത്തസഞ്ചിയിൽ കല്ലുണ്ടാകുന്നതിനുള്ള കാരണങ്ങൾ
പിത്തസഞ്ചിയിൽ കല്ലുണ്ടാകുന്നതിനുള്ള യഥാർഥ കാരണം ഇനിയും വ്യക്തമല്ലെങ്കിലും താഴെ പറയുന്ന അവസ്ഥയിൽ കല്ലുണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.
∙ 40 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ
∙ അധികഭാരവും പൊണ്ണത്തടിയും മൂലം
∙ സ്ത്രീകളിൽ ഗർഭാവസ്ഥയിൽ
∙ കായികാധ്വാനം ഇല്ലാത്തവരിൽ
∙ മോശപ്പെട്ട ഭക്ഷണക്രമം
∙ പ്രമേഹം, ലിവർ സംബന്ധമായ അസുഖം എന്നിവയു ള്ളവരിൽ
∙ കുടുംബപരമായി പിത്തസഞ്ചിയിൽ കല്ലുള്ളവരിൽ


പിത്തസഞ്ചിയിൽ കല്ല് എത്ര തരം ഉണ്ട്?
പിത്തസഞ്ചിയിൽ കല്ല് 2 തരം ഉണ്ട്. കൊളസ്ട്രോള്‍ സ്റ്റോ ണും പിഗ്മെന്റ് സ്റ്റോണും. ഇന്ത്യയിൽ സാധാരണമായി പിഗ്മെന്റ് സ്റ്റോൺ ആണ് കൂടുതലായി കണ്ടുവരുന്നത്. ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നത് ഏത് തരം കല്ല് എന്നതി നെ ആശ്രയിച്ചല്ല.

എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ വയറിനു മേലെ വലതുഭാഗത്തോ നടുവിലായോ ചെറിയ രീതിയിൽ അല്ലെങ്കിൽ അസഹനീയമായ വേദന. ഇത് വലതു ഭാഗത്തേക്കും പുറകിലേക്കും അനുഭവപ്പെടാം.

കണ്ടുപിടിക്കുന്നത് എങ്ങനെ

പിത്തസഞ്ചിയിലെ കല്ല് അൾട്രാസൗണ്ട് പരിശോധനയിലൂടെ കണ്ടുപിടിക്കാം.

പിത്തസഞ്ചിയിൽ കല്ലും മൂന്നു തരത്തിലുള്ള വേദനകളും
ലക്ഷണങ്ങളില്ലാത്ത വിഭാഗം
നിലവിൽ പിത്തസഞ്ചിയിൽ കല്ലുണ്ട്, എന്നാൽ വേദന ഇല്ല. ഇത്തരം കല്ലുകൾ ഹെൽത്ത് ചെക്കപ്പ് വഴി അൾട്രാസൗണ്ട് പരിശോധനയിലൂടെ ആണ് കണ്ടെത്തുന്നത്. സാധാരണമായി ഈ ഗ്രൂപ്പിൽ ചുരുക്കം ചിലർക്കെ ഡോക്ടർ ശസ്ത്രക്രിയ ശുപാർശ ചെയ്യുകയുള്ളൂ.

ലക്ഷണങ്ങളുള്ള വിഭാഗം
പിത്തസഞ്ചിയിൽ കല്ലും വേദനയും ഉണ്ടാകും.
ചികിത്സ: താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പിത്ത സഞ്ചി നീക്കം ചെയ്യുന്നു. ലക്ഷണങ്ങൾ: മിതമായോ അസഹനീയ മായോ വേദന. ചിലർ സ്വന്തമായി വേദനാസംഹാരികൾ കഴിക്കും.
ചിലർ ആശുപത്രിയിൽ പ്രവേശനം നേടുകയും അതുവഴി വേദന കുറയുകയും പക്ഷേ വീണ്ടും വേദന വരു കയും ചെയ്യും.

മറ്റൊരു വിഭാഗം
ചിലർക്ക് വേദന ഉണ്ടെങ്കിലും അത് പിത്ത സഞ്ചിയിൽ കല്ലുമായി ബന്ധപ്പെട്ടത് ആകണമെന്നില്ല. ഡോക്ടർ ചികിത്സിക്കാനായി നിര്‍ദേശിക്കും.

എന്ത് ചികിത്സയാണ് പിത്തസഞ്ചിയിൽ കല്ലുള്ളവർക്ക് ?
താക്കോൽദ്വാര ശസ്ത്രക്രിയ വഴി പിത്തസഞ്ചി നീക്കം ചെയ്യും. ഇതിനാണ് താക്കോൽദ്വാര കോളിസിസ്റ്റെക്ടമി എന്നു പറയുന്നത്. കല്ലുകളും ഒപ്പം നീക്കം ചെയ്യുന്നു. ഓപ്പൺ ശസ്ത്രക്രിയയെ അപേക്ഷിച്ച് താക്കോൽദ്വാര ശസ്ത്രക്രിയ യിലൂടെ ചെറിയ മുറിവുകളാണുണ്ടാവുക. ക്യാമറയുള്ള ഉപകരണം ചെറിയ മുറിവിലൂടെ വയറിനകത്തേക്ക് കടത്തി വിടുന്നു. ഇതുവഴി ഒരു സ്ക്രീനിൽ നിങ്ങളുടെ പിത്തസഞ്ചി ഡോക്ടർക്കു കാണാം. മറ്റൊരു മുറിവിലൂടെ ഉപകരണങ്ങൾ കടത്തിവിട്ട് പിത്തസഞ്ചി നീക്കം െചയ്യുന്നു.

പിത്തസഞ്ചി നീക്കം ചെയ്തതിനു ശേഷം പ്രത്യേകം ഭക്ഷണക്രമം ആവശ്യമാണോ?
പിത്തസഞ്ചിയില്ലാതെ മനുഷ്യന് ജീവിക്കാം. ദഹനത്തിനാ വശ്യമായ പിത്തരസം ലിവറിൽ നിന്നാണ് ഉൽഭവിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്തരസം നേരിട്ട് ചെറുകുട ലിലേക്ക് എത്തുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് നിങ്ങൾക്ക് എല്ലാത്തരം ഭക്ഷണവും കഴിക്കാം. ഒരു നിയന്ത്ര ണങ്ങളും ആവശ്യമില്ല.

ask doctor book appointment
മരുന്നുകൾ കൊണ്ട് പിത്തസഞ്ചിയിലെ കല്ലുകൾ അലിയിച്ച് കളയാൻ കഴിയുമോ? ശസ്ത്രക്രിയയുടെ അത്രയും ഫലപ്രദമാവുകയില്ല മരുന്നുകൾ. നല്ല ഫലം ഇതിൽനിന്ന് ലഭിക്കുകയില്ല. ചിലപ്പോൾ മാസങ്ങ ളോ വർഷങ്ങളോ മരുന്നുകൾ കഴിക്കേണ്ടി വരും. മരുന്നകൾ ഫലപ്രദമാവുക ഏതാനും ചില കല്ലുകൾക്കാണ് (കൊളസ്ട്രോൾ കല്ലുകൾ). മരുന്ന് നിർത്തിയാൽ വീണ്ടും കല്ലുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

താക്കോൽദ്വാര ശസ്ത്രക്രിയയുടെ മേന്മ
ഓപ്പൺ സർജറിയെ അപേക്ഷിച്ച് താക്കോൽദ്വാര ശസ്ത്ര ക്രിയ കൂടുതൽ ഗുണപ്രദമാണ്. ഓപ്പൺ സർജറിയിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് താക്കോൽദ്വാര ശസ്ത്ര ക്രിയയിലും ചെയ്യുന്നത്. പക്ഷേ, മുറിവിന്റെ വലുപ്പം വളരെ ചെറുതാണ് താക്കോൽദ്വാര ശസ്ത്രക്രിയയിൽ. മുറിവിന്റെ വലുപ്പം അനുസരിച്ചിരിക്കും വേദന. മിനിമൽ ഇൻവാസിവ് ശസ്ത്രക്രിയ

(താക്കോല്‍ദ്വാര ശസ്ത്രക്രിയ) വിദഗ്ധ ഡോക്ടന്മാർ നിർദേശിക്കുന്നത് താഴെ പറയുന്ന ഗുണങ്ങൾ കൊണ്ടാണ്

∙ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദന കുറവായിരിക്കും
∙ കുറഞ്ഞ അളവിൽ രക്ത നഷ്ടം
∙ പാടുകളും കുറവായിരിക്കും.
∙ ആശുപത്രി താമസം കുറഞ്ഞ ദിവസം
∙ വേഗത്തില്‍ പഴയ അവസ്ഥയിലേക്ക് വരാം
∙ സാധാരണ ദിനചര്യയിലേക്ക് വേഗത്തിൽ പ്രവേശിക്കാം
∙ നല്ലൊരു കോസ്മെറ്റിക് റിസൽറ്റ് കിട്ടും.

താക്കോൽദ്വാരം വഴി പിത്തസഞ്ചി നീക്കം ചെയ്യുന്നത് സുരക്ഷിതമാണോ?
വളരെ സുരക്ഷിതമാണ്. പിത്തസഞ്ചി നീക്കം ചെയ്യുന്നതി ലൂടെ യാതൊരു കുഴപ്പവും ദഹനത്തിന് സംഭവിക്കുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം പിറ്റേദിവസം അല്ലെങ്കിൽ പെട്ടെന്നു തന്നെ വീട്ടിലേക്ക് മടങ്ങാം. ദൈനംദിനകാര്യങ്ങൾ തുടരാം.

Share
© Copyright 2019 Manoramaonline. All rights reserved...