ചില സാഹചര്യങ്ങളിൽ വയറ്റിലെ അമ്ലം തിരിച്ച് അന്നനാള ത്തിലേക്കു പോകുന്ന രോഗാവസ്ഥ (GERD). നമ്മുടെ അന്ന നാളത്തിന് താഴെ വൃത്താകൃതിയിൽ ഒരു കൂട്ടം പേശികൾ ഉണ്ട്. ഇവ കഴിക്കുന്ന ഭക്ഷണത്തെയും വെള്ളത്തെയും വയറിനുള്ളിൽ എത്തിക്കുന്നതിനായി സഹായിക്കുന്നു. ശേഷം ഈ വൃത്തപേശികൾ വീണ്ടും യോജിക്കുന്നു. വൃത്തപേശി
കൾക്ക് അസാധാരണമായി തളർച്ച സംഭവിച്ചാൽ അമ്ലങ്ങൾ തിരിച്ച് അന്നനാളത്തിലേക്ക് പ്രവഹിക്കും. ഈ എതിരൊഴുക്ക് അന്നനാളത്തെ അസ്വസ്ഥമാക്കുകയും എരിച്ചിലിന് കാരണ മാക്കുകയും ചെയ്യുന്നു.
ജിഇആർഡി കാരണങ്ങൾ
∙ അന്നനാളത്തിലെ താഴെയുള്ള പേശികൾക്കുണ്ടാകുന്ന തകരാർ
∙ അന്നനാളത്തിന്റെ ചലനം തകരാറിലാക്കുന്നു.
ജിഇആർഡി യുടെ പരിണിത ഫലങ്ങൾ
∙നെഞ്ചെരിച്ചിൽ
∙ഛർദ്ദി
∙അന്നനാളത്തിലെ കോശങ്ങൾക്ക് ക്ഷതം
∙അര്‍ബുദം
∙വായു സഞ്ചാര മാർഗത്തിനുണ്ടാകുന്ന രോഗങ്ങൾ
എന്താണ് നെഞ്ചെരിച്ചിൽ?
നിങ്ങള്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ വ്യായാമം ചെയ്യു മ്പോഴോ രാത്രി സമയങ്ങളിൽ ഉറങ്ങുമ്പോഴോ നെഞ്ചിനു നടുവിലായി ഒരു എരിച്ചിൽ അനുഭവപ്പെടും. വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലോട്ടു പോകുന്ന രോഗം നിങ്ങളിലു ണ്ടെന്ന സൂചിപ്പിക്കുന്നതാണ് നെഞ്ചെരിച്ചിൽ (ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ്).
ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് രോഗത്തിലെ ലക്ഷണങ്ങൾ വർധിക്കുന്നതിനുള്ള കാരണങ്ങൾ
∙ഹൈയാറ്റസ് ഹെർണിയ
∙പൊണ്ണത്തടി
∙ഗർഭാവസ്ഥ
∙ആമാശയത്തിൽ നിന്നു കുടലിലേക്ക് ഭക്ഷണം പോകുവാൻ താമസം.
സങ്കീർണതകൾ
അന്നനാളിയിലുള്ള എരിച്ചിൽ കൂടുതൽ നാളുകളിലേക്ക് നീണ്ട് പോയാൽ അത് താഴെ പറയുന്ന ഗൗരവമുള്ള പ്രശ്ന ങ്ങളിലേക്ക് നയിക്കാം .
നിങ്ങളുടെ അന്നനാളത്തിൽ കൂടുതലായി എരിച്ചിൽ ഉണ്ടാ കുന്നതിനുള്ള കാരണങ്ങൾ.
∙അന്നനാളം ചുരുങ്ങുന്നു. വയറിലെ അമ്ലങ്ങളാല്‍ അന്നനാള ത്തിന്റെ അടിഭാഗത്ത് തകരാറുകൾ സംഭവിക്കും. ഇത് അന്നനാളിയെ സങ്കോചിപ്പിക്കുകയും ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും െചയ്യുന്നു.
∙അന്നനാളിയിൽ വ്രണം രൂപപ്പെടുകയും അതിൽ നിന്ന് രക്തസ്രാവം, വേദന, ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യാം.
അര്‍ബുദം
∙അന്നനാള കാൻസറിന് മുന്നോടിയായിട്ടുള്ള മാറ്റങ്ങൾ:
അമ്ലങ്ങളുടെ എതിരൊഴുക്ക് കാരണം അന്നനാളത്തിലെ കോശജാലത്തിന് പരിവർത്തനമുണ്ടാക്കുന്നു. ഈ പരിവർ ത്തനം ചിലപ്പോൾ അന്നനാള കാൻസറിലേക്ക് നയിക്കാം.
രോഗനിർണയം
താഴെപറയുന്നതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്കുണ്ടെങ്കിൽ ജിഇആർഡി യെന്ന് സ്ഥിരപ്പെടുത്താം
∙അന്നനാളിയുടെ ഉള്ളിൽ പൊട്ടലുകൾ. ഇത് എൻഡോ സ്കോപ്പിയിലാണ് കാണുന്നത്.
∙ബരൈറ്റസ് ഈസോഫാഗസ് –അന്നനാളിയുടെ ഉള്ളിലെ കോശങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കുന്നു. ഇതും എൻഡോ സ്കോപ്പിയിലൂടെയാണ് മനസ്സിലാക്കുന്നത്.
∙പോസിറ്റീവ് പിഎച്ച് – മെട്രി – ഇത് അന്നനാളിയിലേക്ക് വരുന്ന അമ്ലത്തെ പറ്റിയുള്ള പഠനമാണ്.
ഗ്യാസ്ട്രിക് ഈസോഫാഗൽ റിഫ്ളക്സ് രോഗത്തിനുള്ള ചികിത്സ
ആദ്യപടിയായി ജീവിതശൈലിയിൽ മാറ്റം വരുത്തുകയും മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിലൂടെ തന്നെ ഭൂരിഭാഗം രോഗികളും നിയന്ത്രണവിധേയമാകാറുണ്ട്.
ജീവിതശൈലിയിലെ മാറ്റങ്ങൾ
ആരോഗ്യകരമായ ഭാരം നിലനിർത്തുക. അമിതഭാരം ഉദര ത്തിലെ സമ്മർദം കൂടുകയും നിങ്ങളുടെ വയറിനെ തള്ളുകയും അമ്ലം അന്നനാളത്തിലേക്ക് തിരിച്ചുവരുന്നതിന് കാരണമാവു കയും െചയ്യുന്നു. പുകവലിക്കുന്ന വ്യക്തിയാണെങ്കിൽ പുകവലി നിർത്തുക. പുകവലി മൂലം അന്നനാളത്തിലെ വൃത്തപേശികളുടെ ശരിയായ പ്രവർത്തനത്തിന്റെ ശക്തി കുറയുന്നു. കിടക്കുമ്പോൾ തല വയ്ക്കുന്ന ഇടം ഉയർത്തി വയ്ക്കുക. തുടർച്ചയായി ചെയ്താൽ നെഞ്ച് എരിച്ചിലില്ലാതെ ഉറങ്ങുവാൻ സഹായിക്കുന്നു.. മരക്കഷണമോ സിമന്റ് കട്ടയോ കട്ടിലിന്റെ അടിത്തട്ടിൽ തലഭാഗത്ത് ഘടിപ്പിക്കുക. ഇതുമൂലം 6–9 ഇഞ്ച് തല ഉയർന്നിരിക്കും. തലയിണകൾ വെച്ചും തലഭാഗം ഉയർത്താൻ കഴിയും. ഭക്ഷണം കഴിച്ചാലുടനെ ഉറങ്ങ രുത്. ആഹാരം കഴിച്ചതിനു ശേഷം കുറഞ്ഞത് 2 മണിക്കൂർ കഴിഞ്ഞ് ഉറങ്ങുക. ഭക്ഷണം പതുക്കെ ചവച്ചരച്ചു കഴിക്കുക. എതിരൊഴുക്കിനു കാരണമാകുന്ന ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുക. സാധാരണയായി ഉത്തേജനമുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ- കൊഴുപ്പു നിറഞ്ഞവ, തക്കാളി സോസ്, മദ്യം, ചോക്ലേറ്റ്, ഒഴിവാക്കുക.
മരുന്നുകൾ
പ്രോക്കൗനയിക്സ് : ഇത് അന്നനാളത്തിലെ വൃത്തപേശികളെ ശക്തിപ്പെടുത്തുകയും, വേഗം ദഹനം നടത്തുകയും ചെയ്യുന്നു.
പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റേഴ്സ്
അമ്ലത്തെ നിയന്ത്രണത്തിലാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. രോഗസൂചകമായ ലക്ഷണങ്ങളിൽ കുറവുണ്ടാകും.
H2– റെസിപ്റ്റർ ആന്റഗോണിസ്റ്റ്
അമ്ലത്തെ നിയന്ത്രണവിധേയമാക്കുകയും ഇല്ലാതാക്കുകയോ ചെയ്യുന്നു. പക്ഷേ ഇത് പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റേറ്ററിനെ പോലെ ഫലവത്തല്ല. ഇവ ഓരോന്നും പ്രവർത്തിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. നിങ്ങളുടെ രോഗലക്ഷണങ്ങളെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്ന മരുന്നുകൾ നിർദ്ദേശിക്കുന്നതാണ്. എൻഡോ സ്കോപ്പി വഴി അന്നനാളത്തിലെ വൃത്തപേശികൾക്കുണ്ടാ കുന്ന തകരാറുകളും വയറിലെ അമ്ലത്താലുണ്ടാകുന്ന അസ്വ സ്ഥതകളും കണ്ടുപിടിക്കാൻ സഹായിക്കുകയും, മരുന്നുകൾ ചിലപ്പോൾ ആവശ്യമായി വരുന്നു. ഇവ അമ്ലത്തിന്റെ ഉൽപാദ നത്തെ തടസ്സപ്പെടുത്തുകയും, വൃത്തപേശികളെ ദൃഢതയും, ആമാശയത്തിന്റെ പ്രവർത്തനവും കൂട്ടുവാൻ സഹായിക്കു കയും ചെയ്യുന്നു. ഈസോഫഗറ്റൈറ്റിസ് എന്ന അവസ്ഥ രക്തസമ്മർദ്ദത്തിനും, വ്രണത്തിനും ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുവാനും വഴിയൊരുക്കും. മരുന്നുകൾ ഫലപ്രദ മല്ലാത്ത അവസരങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നു.
ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള നിർദേശങ്ങൾ
1. രോഗങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിലും, അമ്ലത്താ ലുള്ള തികട്ടൽ നിയന്ത്രണവിധേയമാക്കുന്നതിലും മരുന്നു പരാജയപ്പെട്ടാൽ ശസ്ത്രക്രിയ തിരഞ്ഞെടുക്കാം
2. ഗ്യാസ്ട്രിക് ഈസോഫാഗൽ റിഫ്ളക്സ് രോഗത്താല്‍ കൂടുതൽ പ്രശ്നങ്ങൾ ഉള്ള അവസ്ഥ (ബാരറ്റ് ഈസോഫാ ഗസ്, തടസ്സം വളരെ കൂടുതൽ).
3. ആസ്മ, തൊണ്ടയടപ്പ്, ചുമ, നെഞ്ചു വേദന, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ (അത് അമ്ലം തികട്ടി വന്നിട്ടുള്ള കാരണത്താലാണെങ്കിൽ ).
4. ദീർഘകാലം മരുന്നുപയോഗിക്കുന്നത് ഒഴിവാക്കുവാൻ.
ശസ്ത്രക്രിയയ്ക്ക് മുൻപ് ചെയ്യേണ്ടവ
1. എൻഡോസ്കോപ്പി
2. പിഎച്ച് മെട്രി – ഇത് ഗ്യാസ്ട്രിക് ഈസോഫാഗൻ റിഫ്ള ക്സ് തോത് നിർണ്ണയിക്കാൻ അത്യാവശ്യമാണ്. എൻഡോ സ്കോപ്പിയിലൂടെ മുഴുവനായും കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല.
3. ഈസോഫാഗന്‍ മാന്‍മെട്രി– ശസ്ത്രക്രിയയ്ക്ക് മുൻപ് പതിവായി ചെയ്യുന്ന ഒരു പരിശോധനയാണിത്. ഇതിന്റെ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞ് ഡോക്ടർമാർ ഫണ്ടോപ്ലി ക്കേഷൻ ഏത് രീതിയിലാണ് ചെയ്യേണ്ടതെന്ന് സഹായി ക്കുന്നു.
4. ബാരിയം സാളോ -ശരീരഘടന ചിത്രീകരിക്കുന്നതിനായുള്ള x-ray പരിശോധന. ചില രോഗികൾക്ക് ഇത് ആവശ്യമായി വരുന്നു.
താക്കോൽദ്വാര ഫണ്ടോപ്ലിക്കേഷൻ
വയറിനു മുകളിലായുള്ള വൃത്തപേശിയെ ഡോക്ടർ, ആവര ണം ചെയ്ത് മാംസപേശികളെ മുറുക്കുകയും എതിരൊഴു ക്കിനെ തടയുകയും ചെയ്യുന്നു. താക്കോൽദ്വാരത്തിലൂടെയാ ണ് ഫണ്ടോപ്ലിക്കേഷൻ ചെയ്യുന്നത്. മുഴുവനായോ ഭാഗിക മായോ ആമാശയത്തിന്റെ ഉയർന്ന ഭാഗം കൊണ്ട് ആവരണം ചെയ്യുന്നു. സാധാരണയായി 2 തരത്തിലുള്ള ശസ്ത്രക്രിയ കളാണ് ചെയ്യുന്നത്. താക്കോൽദ്വാര നിസ്സൺ ഫണ്ടോപ്ലിക്കേ ഷൻ (ആമാശയം കൊണ്ട് വൃത്തപരിശോധനകളെ മുഴുവ നായി ആവരണം ചെയ്യുന്നു). ടൂപ്പെ ഫണ്ടോപ്ലിക്കേഷൻ (അന്നനാളിയുടെ വൃത്തപേശിയെ ഭാഗികമായി ആവരണം ചെയ്യുന്നു).
ഈ ശസ്ത്രക്രിയ വഴി ഹൈയാറ്റസ് ഹെർണിയ ഉണ്ടെങ്കിൽ അതും പരിഹരിക്കപ്പെടുന്നു.
താക്കോൽദ്വാര ശസ്ത്രക്രിയയുടെ ഗുണങ്ങളെന്തൊക്കെ?
ചെറിയ മുറിവിലൂടെയാണ് താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്യുന്നത് (സാധാരണയായി 5 മുറിവുകൾ ) ഈ മുറിവിന്റെ വലുപ്പം ഓപ്പൺ ശസ്ത്രക്രിയ അപേക്ഷിച്ച് ചെറുതാണ്. വേഗത്തിൽ രോഗമുക്തി പ്രാപിക്കാം. കുറഞ്ഞ കാലയള വിലുള്ള ആശുപത്രി വാസം, നേരത്തേ ജോലിയിൽ പ്രവേശിക്കാം.