സുന്ദരിക്കിരീടം, ഒറിജിനല്‍ കിട്ടിയാല്‍ ഡ്യൂപ്ളിക്കറ്റ് ഫ്രീ!

ലോകകപ്പിനെയും ഒളിമ്പിക് മത്സരങ്ങളെയും കവച്ചുവെയ്ക്കുന്ന
ലോകസുന്ദരിമത്സരത്തിന്റെ കിരീടത്തിനുമുണ്ട് ചിരിത്രം പറയാന്‍! എല്ലാ
മത്സരവും അവസാനിക്കുന്നത് ആ നിമിഷത്തിലാണ്. സുന്ദരിയെ കിരീടം
അണിയിക്കുന്ന നിമിഷത്തില്‍. അപ്പോള്‍ മിസ് വേള്‍ഡ് മത്സരത്തിലെ മിന്നും
താരം ലോക സുന്ദരിയുടെ നെറുകയിലിരിക്കുന്ന കിരീടം തന്നെയല്ലേ?.
ഇന്ദ്രനീലവും വൈഡൂര്യവും വജ്രവും പളുങ്കും പുഷ്യരാഗവും സ്വര്‍ണ്ണവും
ഇടകലര്‍ത്തി നിര്‍മ്മിച്ച മിന്നും കിരീടം തലയിലണിയുന്ന ധന്യ
നിമിഷത്തിനായാണ് സുന്ദരിമാരുടെ നീണ്ട കാത്തിരിപ്പ്.
ആ നിമിഷം
നല്‍കുന്ന അഭിമാനത്തനും നിര്‍വൃതിക്കും വേണ്ടിയുള്ള കാത്തിരുപ്പാണ് ഏതു
പ്രതിസന്ധിയേയും അതിജീവിച്ച് മിസ് വേള്‍ഡ് മല്‍സരത്തിന്‍െറ
ഫൈനലിലെത്താന്‍ അവര്‍ക്ക് ആത്മ വിശ്വാസം നല്‍കുന്നത്. മിസ് വേള്‍ഡ്
മത്സരത്തിലെ വിജയികളെ കിരീടമണിയിക്കുന്ന പതിവു തുടങ്ങിയത് 1955ല്‍ ആണ്.
അങ്ങനെ ആദ്യമായി മിസ് വേള്‍ഡ് കിരീടം ചൂടിയ ക്രെഡിറ്റ് വെനിസ്വലയിലെ
കാര്‍മെന്‍ സൂസന്‍ ഡ്യുലും സ്വന്തമാക്കി. ആദ്യകാലത്തൊന്നും മിസ്
വേള്‍ഡ് കിരീടത്തിന് ഇന്നത്തെ അത്ര പ്രാധാന്യമോ വിലയോ
കല്‍പ്പിച്ചിരുന്നില്ല.
അന്‍പതുകളുടെ മധ്യകാലത്തു നിന്നും
ഇന്നത്തെ രൂപത്തിലെത്തുന്നതിനിടക്ക് 11 പ്രാവശ്യം കിരീടത്തിന് രൂപ
പരിണാമം സംഭവിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന നീല വൈഡൂര്യങ്ങളാല്‍
തിളങ്ങുന്ന കിരീടമാണ് വര്‍ഷങ്ങളായി മിസ് വേള്‍ഡ് വേദി അടക്കി
വാഴുന്നത്. ഓരോ വര്‍ഷത്തേയും സുന്ദരിമാരെ കിരീടം അണിയിക്കുന്നത് തൊട്ടു
മുമ്പുള്ള വര്‍ഷം ലോക സുന്ദരിയായ വ്യക്തിയാണ്.
ലോക
സുന്ദരിമാര്‍ക്ക് രണ്ട് കിരീടമോ? ലോക സുന്ദരിമാര്‍ക്ക് രണ്ട് കിരീടം
നല്‍കുമെന്ന് പറയപ്പെടുന്നു. നാലു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന
ഒര്‍ജിനല്‍ കിരീടം മത്സരം വിജയിക്കുന്ന രാത്രിയിലേക്കുള്ളതു മാത്രമാണ്.
അതിനുശേഷം ലോകരാജ്യങ്ങളുടെ സന്ദര്‍ശനവേളയിലും മറ്റും ധരിക്കാന്‍
500,000 ഡോളേര്‍സ് വിലമതിക്കുന്ന ഡൂപ്ളിക്കേറ്റ് കിരീടവും നല്‍കും.
ദീര്‍ഘ ദൂരയാത്രകള്‍ക്ക് പോകുമ്പോള്‍ നഷ്ടപ്പെട്ടു പോവാതിരിക്കാനും
മോഷണം പോവാതിരിക്കാനുമാണ് ഒര്‍ജിനലിന്‍െറ കൂടെ ഡൂപ്ളിക്കേറ്റും
നല്‍കുന്നത്.
സന്തോഷവും കണ്ണീരും അഭിമാനവും ആത്മവിശ്വാസവും
മനസ്സില്‍ നിറയുന്ന വിജയ നിമിഷത്തില്‍ സുന്ദരിമാരുടെ ശിരസ്സില്‍
അഹങ്കാരത്തോടെ മിന്നിത്തിളങ്ങുന്ന കിരീടം നിര്‍മ്മിക്കുന്നത് ലണ്ടനിലെ
റോയല്‍ ജ്വല്ലേഴ്സ് ആണ്. വലിയ കണ്ണീര്‍ത്തുള്ളി പോലെ തിളങ്ങി
നില്‍ക്കുന്ന ഒറ്റക്കല്ലുകള്‍ സരോസ്കി കല്ലുകള്‍ കൊണ്ടുള്ളവയാണ്. ഒരു
ബില്യണ്‍ യു എസ് ഡോളേഴസിലാണ് കിരീടം ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത്.
10 പൌണ്ട് ആണ് കിരീടത്തിന്റെ ഭാരം.ലോകത്തിലെ സൌന്ദര്യറാണിയുടെ
ശിരസ്സിലിരിക്കുന്ന കിരീടത്തിന് ഇത്രയുമൊക്കെ ഗമ വേണ്ടേ എന്ന മട്ടിലാണ്
സുന്ദരിയുടെ തല നിറഞ്ഞ് പ്രൌഡിയോടെ കിരീടത്തിന്‍െറ ഇരുപ്പ്. ഇത്തവണ ഏതു
സുന്ദരിയുടെ ശിരസ്സിനാണ് കിരീടത്തെ വഹിക്കാന്‍ ഭാഗ്യമുണ്ടാവുക എന്ന
ആകാംക്ഷയിലാണ് സൗന്ദര്യാരാധകര്‍.